വൈദ്യുതിക്കാലുകള്‍ അപകടഭീഷണി

നെന്മാറ: ഗോവിന്ദാപുരം സംസ്ഥാനപാതയില്‍ നെന്മാറ ജങ്ഷന്‍ മുതല്‍ വല്ലങ്ങി തണ്ണിയപ്പന്‍കുളം വരെയുള്ള ഭാഗത്ത് റോഡിലേക്ക് തള്ളിനില്‍ക്കുന്നത് ഏഴോളം വൈദ്യുതിക്കാലുകള്‍. ഗതാഗതത്തിരക്കുള്ള റോഡിലേക്ക് തള്ളിനില്‍ക്കുന്ന വൈദ്യുതി ക്കാലുകള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കുമുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വൈദ്യുതിക്കാലുകള്‍ പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും ഈ ഭാഗത്ത് പോസ്റ്റുകള്‍ തടസ്സമാണ്. വാഹനങ്ങള്‍ ഓടുമ്പോള്‍ റോഡരികിലൂടെ ഭയന്നാണ് കാല്‍നടക്കാര്‍ കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങള്‍ പോസ്റ്റില്‍ തട്ടി മുമ്പ് ഒട്ടേറെ അപകടമുണ്ടായിട്ടുണ്ട്. അയിലൂര്‍ റോഡില്‍നിന്നും തൃശൂര്‍ റോഡില്‍നിന്നും ഒരേസമയം ബസുകള്‍ വന്നാല്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ കടന്നുപോകുന്നതുവരെ ജങ്ഷനില്‍ ഗതാഗതസ്തംഭനം പതിവാണ്. ബസ് സ്റ്റാന്‍ഡിനടുത്തുള്ള പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മൂന്ന് വൈദ്യുതി പോസ്റ്റുകളാണ് റോഡിലേക്ക് തള്ളിനില്‍ക്കുന്നത്. സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന തിരിവില്‍ ബസുകള്‍ പലപ്പോഴും വൈദ്യുതി പോസ്റ്റുകളെ തൊട്ടുരുമ്മിയാണ് കടന്നുപോകാറ്. വല്ലങ്ങി ചന്തപ്പുരക്ക് സമീപമുള്ള രണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത് റോഡിനോട് ചേര്‍ന്നാണ്. വാഹനങ്ങള്‍ അരികുചേര്‍ക്കുന്നതിനിടെ പലതവണ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്. പ്രധാന വ്യാപാര കേന്ദ്രമായ വല്ലങ്ങിയിലെ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.