കാമുകിയുടെ കൊല; പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ്

ജോഹന്നാസ് ബ൪ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ  ലോക പാരാലിമ്പിക്സ് ചാമ്പ്യൻ ഒസ്കാ൪ പിസ്റ്റോറിയസിന് അഞ്ചു വ൪ഷം തടവ്. ദക്ഷിണാഫ്രിക്കൻ കോടതിയാണ് ശിക്ഷ വിധിച്ചത്.
2013 ഫെബ്രുവരി 14ന് പ്രിട്ടോറിയയിലെ തൻറെ വീട്ടിൽ വെച്ച് കാമുകിയായ റീവ സ്റ്റീൻകാംപിനെ പ്രിസ്റ്റോറിയസ് കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ, പിസ്റ്റോറിയസ് ഈ കുറ്റം നിഷേധിച്ചിരുന്നു. പിസ്റ്റോറിയസിൻറെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞ കോടതി സാക്ഷിയുടെ മൊഴി വിശ്വാസത്തിൽ എടുത്ത് ശിക്ഷ വിധിക്കുകയായിരുന്നു. രാത്രിയിൽ ഒരു പുരുഷനും സ്ത്രീയും വഴക്കിടുന്നതിൻറെ ശബ്ദം കേട്ടിരുന്നുവെന്നും തുട൪ന്ന് വെടിയൊച്ചയും സ്ത്രീയുടെ കരച്ചിലും  കേട്ടിരുന്നതായും അയൽവാസിയായ മിഷേലെ ബ൪ഗ൪ എന്ന സ്ത്രീ മൊഴി നൽകിയിരുന്നു. മരണമുനമ്പിൽ നിന്നു കൊണ്ടുള്ള നിലവിളിയായി തനിക്ക് തോന്നിയെന്നും മിഷേലെ പറഞ്ഞിരുന്നു.

എന്നാൽ, കാമുകിയെ ഒരു അപായത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്നാണ് പിസ്റ്റോറിയസിൻറെ വാദം. മനപു൪വമല്ലാത്ത നരഹത്യാ കുറ്റമാണ് കോടതി ചുമത്തിയത്. വിചാരണ ഏഴു മാസം നീണ്ടു. ബ്ളേഡ് റണ്ണിങ്ങിൽ ആയിരുന്നു വികലാംഗനായ പിസ്റ്റോറിയസ് ലോക ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.