ഇന്തോനേഷ്യന്‍ പ്രസിഡന്‍റായി ജോക്കോ വിദോദോ അധികാരമേറ്റു

ജക്കാ൪ത്ത: ഇന്തോനേഷ്യയുടെ പുതിയ പ്രസിഡൻറായി ജോക്കോ വിദോദോ അധികാരമേറ്റു. കഴിഞ്ഞ ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജൊക്കോ 53 ശതമാനം വോട്ടു നേടിയിരുന്നു.  പി.ഡി.ഐപി പാ൪ട്ടിയിലൂടെയാണ് 53കാരനായ ജൊക്കോ രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

രാജ്യത്തെ രാഷ്ട്രീയ, വ്യവസായ,സൈനിക മണ്ഡലങ്ങളിൽ ആഘോഷിക്കപ്പെടാതെ പ്രസിഡൻറ് സ്ഥാനത്തത്തെുന്ന ആദ്യ വ്യക്തിയാണ് ജൊക്കോ. മികച്ച പരിഷ്കരണവാദിയെന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

മന്ദഗതിയിൽ ഉള്ള സാമ്പത്തിക വള൪ച്ച,പ്രതിപക്ഷത്തിൻറെ ശത്രുതാ മനോഭാവം എന്നിവയായിരിക്കും ജൊക്കോയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.  2013 ജൂണിൽ ജൊക്കോവിൻറെ ജീവിത്തെ അടിസ്ഥാനമാക്കി ചലച്ചിത്രം നി൪മിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.