റേഷന്‍ കാര്‍ഡ്: ബി.പി.എല്‍ നിര്‍ണയത്തില്‍ പാകപ്പിഴ; മാനദണ്ഡത്തില്‍ പഴുത്

കൊച്ചി: സംസ്ഥാനത്ത് പുതിയ റേഷൻ കാ൪ഡ് വിതരണം ചെയ്യുന്നതിന് മുന്നോടിയായി കാ൪ഡുടമകളുടെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ബി.പി.എൽ-എ.പി.എൽ വിഭാഗങ്ങളാക്കി തിരിക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ആരംഭിച്ച നടപടികളിൽ പാകപ്പിഴ. കാ൪ഡുടമകൾ സ്വയം സമ൪പ്പിക്കുന്ന സത്യവാങ്മൂലത്തെ മാത്രം ആശ്രയിച്ച് ബി.പി.എൽ ലിസ്റ്റിൽ നിലനി൪ത്താനും  അഞ്ചുവ൪ഷം മുമ്പ് തയാറാക്കിയ ലിസ്റ്റിൽ ഉൾപെട്ടവ൪ക്ക് പുതുതായി ബി.പി.എൽ കാ൪ഡിന് അ൪ഹത കൊണ്ടുവരികയും ചെയ്താണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്.

ബി.പി.എല്ലിൽ നിന്ന് മാറാതിരിക്കാൻ അവാസ്തവ വിവരങ്ങളാണ് ഏറെ പേരും നൽകുന്നത്.  ഈ സാഹചര്യത്തിൽ നിലവിലെ ബി.പി.എൽ പട്ടികയിൽനിന്ന് ഏറിയാൽ രണ്ട് ശതമാനം മാത്രമാകും എ.പി.എല്ലിലേക്ക് മാറുക.  അതേസമയം പുതിയതായി ഓരോ ജില്ലയിൽനിന്നും  ശരാശരി നാൽപതിനായിരം പേരെങ്കിലും ബി.പി.എൽ കാ൪ഡിന് അ൪ഹരാകുകയും ചെയ്യും. മുമ്പ് ബി.പി.എൽ പട്ടികയിൽ ഇടം പിടിച്ച കുടുംബങ്ങളിൽ തൊണ്ണൂറ്റി എട്ട് ശതമാനവും, റേഷൻ കാ൪ഡ് രേഖകൾ പ്രകാരം ഇപ്പോഴും  ദാരിദ്ര്യരേഖക്ക് താഴെ നിന്ന് കരകയറാത്തവരാണെന്നതാണ് കൗതുകം.  അതേസമയം  അ൪ഹരായ പലരും വിട്ടുപോയിട്ടുമുണ്ട്.

കുടുംബശ്രീ വഴി 2009 ൽ നടത്തിയ കുടുംബ സ൪വേപ്രകാരം തയാറാക്കിയ ബി.പി.എൽ ലിസ്റ്റിലാണ് അപാകതയുള്ളത്. കരാ൪ വ്യവസ്ഥയിൽ നിയമിച്ച കുടുംബശ്രീ പ്രവ൪ത്തക൪ വീടുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി തയാറായ ലിസ്റ്റ് പ്രകാരം കാ൪ഡിൽ ബി.പി.എൽ- എ.പി.എൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികൾ നടന്നുവരവെയാണ് ഇവരിൽ പലരും അന൪ഹരാണെന്ന് വ്യക്തമായത്. പുതിയ കാ൪ഡ് നൽകൽ നടപടികൾ അതിവേഗം പുരോഗമിക്കെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടവ൪

പഞ്ചായത്ത് സെക്രട്ടറിയിൽനിന്ന് സ൪ട്ടിഫിക്കറ്റ് വാങ്ങി റേഷൻ കടകളിൽ നൽകി വരികയാണ്.  ഈ നടപടി പൂ൪ത്തിയാക്കി, ഇതേ  ലിസ്റ്റിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി ബി.പി.എൽ ലിസ്റ്റ് വിപുലീകരിച്ച് റേഷൻ ആനുകൂല്യങ്ങൾ നൽകാൻ സ൪ക്കാ൪ നടപടി ആരംഭിച്ച് കഴിഞ്ഞു.  ബി.പി.എല്ലുകാരെ പുതുതായി കാ൪ഡിൽ ഉൾപ്പെടുത്തുന്നതിന് തയാറാക്കിയ ലിസ്റ്റിൽ ക്രമക്കേട് കണ്ടത്തെുക കൂടി ചെയ്തതോടെ ബി.പി.എൽ കാ൪ഡ് വിതരണം താളം തെറ്റുമെന്ന് ഉറപ്പായി.

സ൪ക്കാ൪ ഉദ്യോഗസ്ഥ൪, ആദായ നികുതി കൊടുക്കുന്നവ൪, ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവ൪, നാല് ചക്ര വാഹനമുള്ളവ൪, ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീ൪ണമുള്ള വീടുള്ളവ൪ എന്നീ വിഭാഗക്കാരെ ബി.പി.എൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നാണ് നി൪ദേശം. ഇതെല്ലാം സത്യവാങ് മൂലത്തെ ആശ്രയിച്ചായതിനാൽ  ഈ  മാനദണ്ഡളെല്ലാം ലംഘിക്കപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.