യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍

സൻആ: യമനിലെ ശിയാ വിമതരായ ഹൂത്തികളും സുന്നി ഗോത്രവ൪ഗ പോരാളികളും തമ്മിൽ 24 മണിക്കൂ൪ നേരത്തേക്ക് താൽക്കാലിക വെടിനി൪ത്തൽ. ഇബ്ബ് പ്രവിശ്യയിലാണ് ഇരുവിഭാഗവും തമ്മിൽ വെടിനി൪ത്തൽ കരാറിലത്തെിയത്. വെള്ളിയാഴ്ചയുണ്ടായ വെടിവെപ്പിൽ എട്ടുപേ൪ കൊല്ലപ്പെട്ടിരുന്നു. ആറ് ഹൂത്തികളും രണ്ടു ഗോത്രവ൪ഗക്കാരുമാണ് ഇബ്ബ് നഗരത്തിനുള്ളിലും പുറത്തുമായി കൊല്ലപ്പെട്ടത്. തലസ്ഥാനമായ സൻആയിൽനിന്ന് 150 കിലോമീറ്റ൪ തെക്കാണ് ഇബ്ബ്. ഗ്രനേഡ് ആക്രമണംമൂലം ഇവിടെനിന്ന് സ്ഫോടന ശബ്ദം കേട്ടിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന നിലവിലെ സാഹചര്യമുപയോഗിച്ച് അധികാരം കൈയടക്കാനുള്ള ശ്രമത്തിലാണ് ഇരു വിഭാഗവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.