ഇസ്രായേല്‍ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാന്‍ സദ്ദാം പദ്ധതിയിട്ടെന്ന്

ജെറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകാൻ മുൻ ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈൻ 1981ൽ പദ്ധതിയിട്ടെന്ന് റിപ്പോ൪ട്ട്. ഇറാഖിലെ ആണവ നിലയത്തിനെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി മെനാചം ബെഗിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടത്.

സദ്ദാം ഹുസൈൻെറ മുൻ അറ്റോ൪ണി ബദീഅ് ആരിഫ് സദ്ദാം ഹുസൈനെക്കുറിച്ച് എഴുതിയ ഓ൪മകളിലാണ് പുതിയ വെളിപ്പെടുത്തലുകളുള്ളതെന്ന് അൽഖുദ്സ് അൽഅറബി ദിനപത്രം റിപ്പോ൪ട്ട് ചെയ്തു.

ഇറാഖി രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനിൽ നിന്നാണ് ബദീഅിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. ഫലസ്തീൻ പൗരൻമാരെയാണ് ഇസ്രായേൽ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുവന്ന് ബാഗ്ദാദിലത്തെിക്കാൻ ഏൽപ്പിച്ചതെന്നും ബദീഅ് പറയുന്നു. എന്നാൽ ഒരു പാശ്ചാത്യ നേതാവ് ഇടപെട്ടതിനത്തെുട൪ന്ന് സദ്ദാം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നേതാവിൻെറ പേര് വെളിപ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങൾ അടുത്ത ആഴ്ചകളിൽ അൽഖുദ്സ് അൽ അറബി ദിനപത്രം പുറത്തുവിടും.

1981 ജൂൺ ഏഴിനാണ് ഇസ്രായേൽ പോ൪വിമാനങ്ങൾ ഇറാഖിൽ നി൪മാണം നടന്നുകൊണ്ടിരുന്ന ആണവ നിലയത്തിലേക്ക് ബോംബ് വ൪ഷിച്ചത്. ബോംബാക്രമണത്തിൽ ഒസിറാകിലെ ആണവനിലയം പൂ൪ണമായും തക൪ന്നു. ഓപറേഷൻ ബാബിലോൺ എന്നായിരുന്നു സൈനിക നീക്കത്തിന് ഇസ്രായേൽ പേരിട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.