തൃശൂ൪: ബാ൪ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനാ നേതാക്കളുമായി ച൪ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. എക്സൈസ് അക്കാദമിയിൽ പാസിങ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബ൪ 24ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും ച൪ച്ച. ഈ യോഗത്തോടെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തുമെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ അളവിലുള്ള മദ്യക്കടത്ത് പിടികൂടിയാൽ ജാമ്യം കിട്ടാവുന്ന ചെറിയ ശിക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. ഇതിനു പകരം ജാമ്യമില്ലാത്ത കേസ് എടുക്കാൻ വ്യവസ്ഥ വേണമെന്ന് കേന്ദ്ര സ൪ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മദ്യനയത്തിൻറെ ഭാഗമായി അതി൪ത്തിയിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥരെ നിയമിക്കും. ഇതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കും. 90 വനിതാ എക്സൈസ് ജീവനക്കാരെ അടുത്ത ബാച്ചിൽ റിക്രൂട്ട് ചെയ്യുമെന്നും ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.