തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ മുണ്ടെ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തിനായി ബി.ജെ.പിയിൽ ത൪ക്കം തുടങ്ങി. അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെയാണ് മുഖ്യമന്ത്രി പദത്തിന് പരസ്യമായി ആവകാശവാദം ഉന്നയിച്ചത്. തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പങ്കജ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആഗ്രഹം താൻ മുഖ്യമന്ത്രിയാകണമെന്നാണെന്നും പങ്കജ വാ൪ത്താലേഖകരോട് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയായി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്നാവിസിനെയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പിന്തുണക്കുന്നത്. ആ൪.എസ്.എസിൻെറ പിന്തുണയും ഫട്നാവിസിനാണ്. പിന്നാക്ക വിഭാഗമായ വഞ്ചാര സമുദായക്കാരിയാണ് 35കാരിയും എം.ബി.എക്കാരിയുമായ പങ്കജ മുണ്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ദേശീയ അധ്യക്ഷൻ അമിത് ഷാക്കും പൂ൪ണമായി വഴങ്ങുന്ന ഒരാളാകും മുഖ്യമന്ത്രിയെന്ന് പറയപ്പെടുന്നു.

മറാത്ത് വാഡയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ മോദിയും അമിത് ഷായും പങ്കജക്ക് അനുകൂലമായ സൂചനകൾ നൽകിയിരുന്നു. എന്നാൽ, വിദ൪ഭയിലെ പര്യടനത്തിനിടെ ഫട്നാവിസിൻെറ പേരാണ് പരാമ൪ശിക്കപ്പെട്ടത്. മുതി൪ന്ന നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ട് പേരുകൾ പരാമ൪ശിച്ചത് പാ൪ട്ടിക്കകത്തുതന്നെ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

മുതി൪ന്ന നേതാക്കളായ നിയമസഭാ പ്രതിപക്ഷ നേതാവ് ഏക്നാഥ് കഡ്സെയും നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് വിനോദ് താവ്ഡെയും മുഖ്യമന്ത്രിപദത്തിന് ആഗ്രഹം പ്രകടമാക്കിയിട്ടുണ്ട്. അതേസമയം, മുതി൪ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി മുഖ്യമന്ത്രിയാകാനില്ളെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.