ന്യൂഡൽഹി: കള്ളപ്പണക്കേസിൽ നിലപാടുമാറ്റം നടത്തി മോദിസ൪ക്കാ൪ വെട്ടിലായി. അധികാരത്തിൽ വരുന്നതു വരെ കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരുമെന്ന് ആവ൪ത്തിച്ചിരുന്ന ബി.ജെ.പിയും നരേന്ദ്ര മോദിയും ഇപ്പോൾ മലക്കംമറിഞ്ഞത് അവസരവാദപരമാണെന്ന് വിവിധ പാ൪ട്ടികൾ കുറ്റപ്പെടുത്തി.
പേരു വെളിപ്പെടുത്താൻ കഴിയില്ളെന്ന് കേന്ദ്രം പറയുമ്പോൾ പഴയ സമരക്കാരായ അണ്ണാ ഹസാരെ, രാംദേവ്, കിരൺ ബേദി തുടങ്ങിയവ൪ സമരം ചെയ്യുമോയെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി ചോദിച്ചു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് കള്ളപ്പണക്കാര്യത്തിൽ യു.പി.എ സ൪ക്കാറിനെതിരെ കടുത്ത വിമ൪ശം നടത്തിയ ആളാണ് നരേന്ദ്ര മോദി. വിദേശത്ത് ഒളിപ്പിച്ച കള്ളപ്പണം എൻ.ഡി.എ അധികാരത്തിൽ വന്നാൽ ഒറ്റ പൈസ കുറയാതെ നാട്ടിൽ തിരിച്ചുകൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അധികാരം കിട്ടിയപ്പോൾ മട്ടുമാറി. ജനങ്ങളോടു കാണിക്കുന്ന സത്യസന്ധതയില്ലായ്മയാണിതെന്ന് അഭിഷേക് സിങ്വി പറഞ്ഞു. കുറ്റപത്രം സമ൪പ്പിച്ച ശേഷം കള്ളപ്പണക്കേസിലെ പേരുകൾ പരസ്യപ്പെടുത്തുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. സ൪ക്കാറിന് നിയമപ്രകാരം മാത്രമേ മുന്നോട്ടു പോകാനാവൂ. നിയമപ്രകാരം പേരു വെളിപ്പെടുത്തുന്നതിന് വിമുഖതയില്ല. കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് ഉണ്ടാക്കിയ ഉടമ്പടിയാണ് പ്രശ്നം. അതനുസരിച്ച് പേരു വെളിപ്പെടുത്തുന്നതിൽ പരിമിതികളുണ്ട്. നല്ലതായാലും ചീത്തയായാലും നിയമനടപടികൾ പിന്തുടരാതെ പറ്റില്ല.
കള്ളപ്പണക്കേസ് സുപ്രീംകോടതിയിലത്തെിച്ചത് പ്രമുഖ അഭിഭാഷകൻ രാംജെത് മലാനിയാണ്. അദ്ദേഹത്തെ കഴിഞ്ഞവ൪ഷമാണ് ബി.ജെ.പി പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.