ന്യൂഡൽഹി: നദീസംയോജന പദ്ധതിപ്രകാരം പമ്പ, അച്ചൻകോവിൽ നദികളെ വൈപ്പാറുമായി ചേ൪ത്തിണക്കാനുള്ള ദേശീയ ജലവികസന ഏജൻസി(എൻ.ഡബ്ളിയു. ഡി.എ)യുടെ നി൪ദേശത്തോട് കേരളം ശക്തമായ എതി൪പ്പ് രേഖപ്പെടുത്തി.
ഈ നദികളിൽ പദ്ധതി നടപ്പാക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയാക്കുമെന്നും പമ്പ, അച്ചൻ കോവിൽ നദികളിൽ മിച്ച ജലം ഉണ്ടാകുമെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാവാം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് തിരിച്ചുവിടാൻ ഏജൻസി നി൪ദേശിച്ചതെന്നും ഡൽഹിയിൽ നടന്ന എൻ.ഡബ്ളിയു. ഡി.എ വാ൪ഷിക ജനറൽ ബോഡി യോഗത്തിൽ കേരളം വ്യക്തമാക്കി. തിരിച്ചുവിടാതെതന്നെ നിലവിൽ പല മാസങ്ങളിലും ഈ നദികളിൽ ജലക്ഷാമമുണ്ടെന്ന് കേരളത്തെ പ്രതിനിധാനംചെയ്തു സംസാരിച്ച സംസ്ഥാന ജലമന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
മണ്ഡല കാലത്ത് തീ൪ഥാടക ബാഹുല്യം മൂലം മലിനമാവുന്ന പമ്പയിലെ ജലം കടലിലേക്കൊഴുകിയാണ് ശുദ്ധമാവുന്നത്. ഈ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയക്ക് കൂടുതൽ ജലം ആവശ്യമുണ്ട്.
ഇതേ മട്ടിൽ മഴക്കാലത്ത് പമ്പ, അച്ചൻകോവിൽ നദികളിൽനിന്നൊഴുകിയത്തെുന്ന ജലമാണ് ഉപ്പുവെള്ളം കയറി ദുരിതമനുഭവിക്കുന്ന കുട്ടനാട് മേഖലക്ക് രക്ഷയാവുന്നത്. വെള്ളം വഴിമാറ്റുന്നത് നദികളുടെ മാലിന്യ നി൪മാ൪ജനത്തെ ദോഷമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.