21 വര്‍ഷം മുമ്പ് കാണാതായ സൈനികന്‍െറ മൃതദേഹം കണ്ടത്തെി

ന്യൂഡൽഹി: 21വ൪ഷം മുമ്പ് കാണാതായ സൈനികൻെറ മൃതശരീരം സിയാച്ചിനിൽ പട്രോളിങ് നടത്തുകയായിരുന്ന സൈനികസംഘം മഞ്ഞുപാളികൾക്കിടയിൽ കണ്ടത്തെി.
മഹാരാഷ്ട്ര സ്വദേശിയായ ഹവിൽദാ൪ ടി.വി. പാട്ടീലിൻെറ മൃതദേഹമാണ് കണ്ടത്തെിയത്. 1993ൽ ഇയാൾ മഞ്ഞുപാളികളിലെ വിടവിൽ വീണുപോവുകയായിരുന്നെന്ന് കരുതുന്നു. അന്ന് 30 വയസ്സ് പ്രായമുണ്ടായിരുന്ന പാട്ടീലിൻെറ മൃതദേഹം അതിശൈത്യ സാഹചര്യത്തിൽ കിടന്നതിനാൽ ഒന്നും സംഭവിക്കാത്ത നിലയിലാണുള്ളതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
പാട്ടീലിൻെറ പോക്കറ്റിൽ കുടുംബത്തിൽ നിന്നയച്ച കത്തുണ്ടായിരുന്നു. ഒപ്പം ഒരു മെഡിക്കൽ സ൪ട്ടിഫിക്കറ്റും. ഇതാണ് തിരിച്ചറിയാൻ സഹായിച്ചത്. ഇയാളുടെ സൈനികനായ സഹോദരനും സമാന സാഹചര്യത്തിൽ 1987ൽ സിയാച്ചിനിലുണ്ടായ ഹിമപാതത്തിലാണ് മരിച്ചത്.
ഇയാളുടെ ശരീരം ഇനിയും കണ്ടത്തെിയിട്ടില്ല. 18,000 അടി ഉയരത്തിലുള്ള സിയാച്ചിനിൽ താപനില മൈനസ് 60 ഡിഗ്രി വരെ താഴാറുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.