പുരുഷ വോളിബാള്‍ കാണാനെത്തിയ വനിത ഇറാനില്‍ അറസ്റ്റില്‍

ലണ്ടൻ: ഇറാനിലെ തെഹ്റാനിൽ പുരുഷവോളിബാൾ കാണാനത്തെിയതിനും സ്ത്രീകൾക്ക് വോളിബാൾ മത്സരങ്ങൾക്ക് പോയിക്കൂടേ എന്ന് ചോദിച്ചതിനും വനിതയെ ജയിലിലാക്കിയതായി പരാതി. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ സജീവ ച൪ച്ചയും പ്രതിഷേധവുമുയ൪ന്നിട്ടുണ്ട്. ഗൻഷീഹ് ഖവാമി എന്ന ബ്രിട്ടീഷ്-ഇറാനിയൻ വനിതയാണ് ജയിലിലായത്.

തെഹ്റാനിലെ സിന്ദാൻ ഇവിൻ ജയിലിൽ അഭിഭാഷകനെ കാണാൻ അനുവദിക്കാതെ ഏകാന്തതടവിലാക്കിയതിനെതിരെ ഗൻഷീഹ് നിരാഹാരസമരത്തിലാണ്. ഇതിനെതിരെ ഒപ്പുശേഖരണത്തിനായുള്ള ആംനസ്റ്റി ഇൻറ൪നാഷനലിൻെറ പരാതിയാണ് സാമൂഹിക മാധ്യമങ്ങളിൽ ച൪ച്ചയാകുന്നത്. എന്നാൽ, ഇവരുടെ വിചാരണ തീയതി നിശ്ചയിച്ചതായി ടെലഗ്രാഫ് പത്രം റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.