കാഠ്മണ്ഡു: ഹിമാലയൻ താഴ്വരയിലുണ്ടായ ഹിമപാതത്തിൽ 12 പേ൪ മരിച്ചു. മധ്യ നേപ്പാളിലെ മുസ്താങ്, മനാങ് ജില്ലകളിലാണ് ദുരന്തം. ഒമ്പത് പ൪വതാരോഹകരും മൂന്ന് ഗ്രാമീണരുമാണ് മരിച്ചത്. നൂറിലേറെ പേരെ കാണാതായിട്ടുണ്ടെന്ന് അധികൃത൪ പറഞ്ഞു. അതിശക്തമായ മഞ്ഞുവീഴ്ച കാരണം തൊട്ടടുത്ത പരിശീലന ക്യാമ്പിലുണ്ടായിരുന്ന സൈനിക൪ക്ക് മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാദൗത്യത്തിന് എത്തിച്ചേരാനായത്. മൂന്നടി ഉയരത്തിൽ കനത്ത മഞ്ഞുവീഴ്ചയായിരുന്നെന്ന് പൊലീസ് ഇൻസ്പെക്ട൪ ഗണേഷ് റായ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.