യുവജനങ്ങളുടെ പ്രതിഷേധം അംഗീകരിക്കണം: പിണറായി

തിരുവനന്തപുരം: നിയമന നിരോധത്തിനെതിരായ യുവജനങ്ങളുടെ പ്രതിഷേധം അംഗീകരിക്കാനുള്ള മനസ് സ൪ക്കാ൪ കാണിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. സെക്രട്ടേറിയറ്റിനു മുന്നിൽ ഇടതു യുവജന നേതാക്കളുടെ അനിശ്ചികാല നിരാഹാരസമര പന്തൽ സന്ദ൪ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണിക്കാനാണ് സ൪ക്കാ൪  ശ്രമമെങ്കിൽ യുവജന സംഘടനകളുടെ പ്രക്ഷോഭം പൊതുസമൂഹം ഏറ്റെടുക്കുമെന്നും പിണറായി കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.