ജില്ലാ പൊലീസ് മീറ്റ്: കണ്ണൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്മാര്‍

കണ്ണൂര്‍: ജില്ലാ പൊലീസ് അത്ലറ്റിക്സ് മീറ്റില്‍ കണ്ണൂര്‍ സബ് ഡിവിഷന്‍ ചാമ്പ്യന്മാരായി. 116.5 പോയന്‍റ് നേടിയാണ് കണ്ണൂര്‍ സബ് ഡിവിഷന്‍ കിരീടം നേടിയത്. 101 പോയന്‍റ് നേടിയ എ.ആര്‍ ക്യാമ്പാണ് രണ്ടാം സ്ഥാനത്ത്. 41.5 പോയന്‍റുമായി ഇരിട്ടി സബ് ഡിവിഷന്‍ മൂന്നാം സ്ഥാനം നേടി. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സന്ദീപനാണ് പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍. വനിതാ വിഭാഗത്തില്‍ കണ്ണവം സ്റ്റേഷനിലെ നിഷാ കുമാരിയും വളപട്ടണം സ്റ്റേഷനിലെ റീനയും വ്യക്തിഗത ചാമ്പ്യന്മാരായി. വൈകീട്ട് പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, എ.ആര്‍ കമാന്‍ഡന്‍റ് അബ്ദുല്‍ നിസാര്‍, ഡിവൈ.എസ്.പിമാരായ പി. സുകുമാരന്‍, ജെ. സന്തോഷ് കുമാര്‍, എ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്രപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രദര്‍ശന കമ്പവലി മത്സരവും നടന്നു. മത്സരഫലങ്ങള്‍ ഒന്ന് , രണ്ട് സ്ഥാനങ്ങള്‍ എന്ന ക്രമത്തില്‍: 10000 മീറ്റര്‍ ഓട്ടം പുരുഷ വിഭാഗം-ജിജില്‍ -ഡിസ്ട്രിക്സ് എ.ആര്‍, ജോസ് ജോസഫ് -കണ്ണവം -രണ്ട്.100 മീറ്റര്‍ ഓട്ടം വനിതാ വിഭാഗം: നിഷാകുമാരി -കണ്ണപുരം,സഫിയ -ചക്കരക്കല്ല്.100 മീറ്റര്‍ ഓട്ടം പുരുഷ വിഭാഗം: മൃദുല്‍ ആനന്ദ് -ഡിസ്ട്രിക്ട് എ.ആര്‍, രാധാകൃഷ്ണന്‍ -മട്ടന്നൂര്‍ . 100 മീറ്റര്‍ ഓട്ടം ഓഫിസേഴ്സ്:വി.വി. ബെന്നി -പാനൂര്‍, കൃഷ്ണന്‍ -വിജിലന്‍സ് .100 മീറ്റര്‍ ഓട്ടം വെറ്ററന്‍സ്: കൃഷ്ണന്‍ -വിജിലന്‍സ്, ചന്ദ്രന്‍ -ആലക്കോട്.200 മീറ്റര്‍ ഓട്ടം വനിതാ വിഭാഗം: നിഷ കുമാരി -കണ്ണൂര്‍ സിറ്റി, കെ. റീന -വളപട്ടണം.200 മീറ്റര്‍ പുരുഷ വിഭാഗം: റയീസ് -ഡിസ്ട്രിക്ട് എ.ആര്‍, രാധാകൃഷ്ണന്‍ -മട്ടന്നൂര്‍. 4X400 മീറ്റര്‍ റിലേ വനിതാ വിഭാഗം:ഗീതാഞ്ജലി -കണ്ണൂര്‍ ടൗണ്‍, കെ. റീന -വളപട്ടണം, സഫിയ -ചക്കരക്കല്ല്, നിഷകുമാരി -കണ്ണപുരം (ഒന്ന്), ഷീന -തളിപ്പറമ്പ്, രജിത -ശ്രീകണ്ഠപുരം, സിന്ധു -പയ്യന്നൂര്‍, കല -തളിപ്പറമ്പ് (രണ്ട്).400 മീറ്റര്‍ ഓട്ടം വനിതാ വിഭാഗം: കെ. റീന -വളപട്ടണം, നിഷാകുമാരി -കണ്ണപുരം.400 മീറ്റര്‍ ഓട്ടം പുരുഷ വിഭാഗം: സന്ദീപ് -വളപട്ടണം, റയീസ് -ഡിസ്ട്രിക്ട് എ.ആര്‍. 800 മീറ്റര്‍ ഓട്ടം വനിതാ വിഭാഗം: സിന്ധു-പയ്യന്നൂര്‍, ഗീതാഞജലി -കണ്ണൂര്‍ ടൗണ്‍ -ഒന്ന്, ബീന -ആറളം -രണ്ട്. 800 മീറ്റര്‍ പുരുഷ വിഭാഗം: സന്ദീപ് -വളപട്ടണം പി.എസ് , സിദ്ദീഖ് ഡിസ്ട്രിക്ട് എ.ആര്‍. ഡിസ്കസ് ത്രോ വനിതാ വിഭാഗം: സഫിയ -ചക്കരക്കല്ല് , രജിത -ചക്കരക്കല്ല്. ഡിസ്കസ് ത്രോ വെറ്ററന്‍സ്: സഫിയ ചക്കരക്കല്ല്, ഇ. രാമചന്ദ്രന്‍ -എസ്.ബി കണ്ണൂര്‍ (ഒന്ന്), രാധാകൃഷ്ണന്‍ -പയ്യാവൂര്‍, പി. റീന -വുമണ്‍ സെല്‍ (രണ്ട്) ഡിസ്കസ് ത്രോ ഓഫിസേഴ്സ്: ബ്രിജീത -ഇരിട്ടി, വി.വി. ബെന്നി -പാനൂര്‍ (ഒന്ന്), നസീമ -വുമണ്‍ സെല്‍, രാധാകൃഷ്ണന്‍ -പയ്യാവൂര്‍ (രണ്ട്) .ഹാമര്‍ ത്രോ പുരുഷ വിഭാഗം .സന്ദീപ് -ഡിസ്ട്രിക്ട് എ.ആര്‍ , രാധാകൃഷ്ണന്‍ -പയ്യാവൂര്‍ .ജാവലിന്‍ ത്രോ പുരുഷ വിഭാഗം: ജിമ്മി -ഡിസ്ട്രിക്ട് എ.ആര്‍, സന്തോഷ് -ഡിസ്ട്രിക്ട് എ.ആര്‍ . ജാവലിന്‍ ത്രോ വനിതാ വിഭാഗം: ശ്രീലത -കൂത്തുപറമ്പ്, ഷെജി മോള്‍ -കരിക്കോട്ടക്കരി.ലോങ് ജമ്പ് പുരുഷ വിഭാഗംഹാരിസ് -സി. റൂം കണ്ണൂര്‍, മൃദുല്‍ ആനന്ദ് -ഡിസ്ട്രിക്ട് എ.ആര്‍.ലോങ് ജംമ്പ് വനിതാ വിഭാഗം: കെ. റീന -വളപട്ടണം പി.എസ്, സഫിയ -ചക്കരക്കല്ല്. ലോങ് ജംമ്പ് മിനിസ്റ്റീരിയല്‍ സ്റ്റാഫ്: പ്രമീള -ഡി.പി.ഒ കണ്ണൂര്‍, സോന ഡി.പി.ഒ കണ്ണൂര്‍പോള്‍വാള്‍ട്ട് പുരുഷ വിഭാഗം: ഇ. രാമചന്ദ്രന്‍ -എസ്.ബി കണ്ണൂര്‍, ഹാരിസ് -കണ്‍ട്രോള്‍ റൂം കണ്ണൂര്‍. ഷോട്പുട്ട് വനിതാ വിഭാഗം: ഷെജി മോള്‍ -കരിക്കോട്ടക്കരി , സിന്ധു -പയ്യന്നൂര്‍ . ഷോട്പുട്ട് വെറ്ററന്‍സ്:ഷെജിമോള്‍ കരിക്കോട്ടക്കരി, ഹാരിസ് -സി. റൂം കണ്ണൂര്‍ (ഒന്ന്), സഫിയ -ചക്കരക്കല്ല്, ജോണ്‍ -പേരാവൂര്‍ (രണ്ട്).ഷോട്പുട്ട് ഓഫിസേഴ്സ്: ബ്രിജീത -ഇരിട്ടി, ഉണ്ണികൃഷ്ണന്‍ -വളപട്ടണം (ഒന്ന്), സ്വര്‍ണമ്മ -വുമണ്‍ സെല്‍, വി.വി. ബെന്നി -പാനൂര്‍ (രണ്ട്). ട്രിപ്പിള്‍ ജമ്പ് പുരുഷ വിഭാഗം:മൃദുല്‍ ആനന്ദ് -ഡിസ്ട്രിക്ട് എ.ആര്‍, ഹാരിസ് -കണ്‍ട്രോള്‍ റൂം കണ്ണൂര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.