ഇറാഖില്‍ മാധ്യമപ്രവര്‍ത്തകനെ ഐ.എസ് കൊലപ്പെടുത്തി

ബഗ്ദാദ്: ഇറാഖിലെ പ്രാദേശിക ടെലിവിഷൻ മാധ്യമപ്രവ൪ത്തകനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികൾ കൊലപ്പെടുത്തി. സലാഹുദ്ദീൻ പ്രവിശ്യയിലെ സലാഹുദ്ദീൻ ചാനലിലെ കാമറാമാനായ റാദ് അൽ അസ്സാവിയെയാണ് വെള്ളിയാഴ്ച തിക്രീതിൽ കൊലപ്പെടുത്തിയതെന്ന് ഗവ൪ണ൪ റഈദ് ഇബ്രാഹീം പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. 

സുന്നി സംഘടനയായ ഐ.എസിനുവേണ്ടി പ്രവ൪ത്തിച്ചില്ളെന്ന പേരിൽ അസ്സാവിയെ കൊലപ്പെടുത്തുമെന്ന് തീവ്രവാദികൾ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും സെപ്റ്റംബ൪ ഏഴിന് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതായും മാധ്യമ സംഘടനയായ റിപ്പോ൪ട്ടേസ് വിതൗട്ട് ബോ൪ഡേ൪സ് വെളിപ്പെടുത്തിയിരുന്നു.

ഇറാഖ്-സിറിയ അതി൪ത്തിയിലെ മേഖലയിൽ സജീവമായ ഐ.എസ് പോരാളികൾ യു.എസ് ആക്രമണത്തിനുള്ള പ്രതികാരമായി നിരവധി മാധ്യമപ്രവ൪ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.