തരൂരിനെതിരായ റിപ്പോര്‍ട്ട് അച്ചടക്ക സമിതിയുടെ പരിഗണനയില്‍

ന്യൂഡൽഹി: മോദിപ്രശംസ നടത്തി കോൺഗ്രസിനെ വെട്ടിലാക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന കെ.പി.സി.സി റിപ്പോ൪ട്ട് എ.കെ. ആൻറണി അധ്യക്ഷനായ എ.ഐ.സി.സി അച്ചടക്ക സമിതിയുടെ പരിഗണനയിൽ. ട്രഷറ൪ മോത്തിലാൽ വോറ, മുൻമന്ത്രി സുശീൽകുമാ൪ ഷിൻഡെ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.  റിപ്പോ൪ട്ട് പരിശോധിച്ച് വിശദച൪ച്ചയിലേക്ക് ഇനിയും കടന്നിട്ടില്ല. ഇതിന് സമയമെടുക്കുമെന്നാണ് സൂചന. കെ.പി.സി.സി നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ ഹൈകമാൻഡിനെ അലട്ടുന്നുണ്ട്. പാ൪ട്ടി ദു൪ബലമായി നിൽക്കുന്ന ഘട്ടത്തിൽ ഒരു എം.പിയെ നഷ്ടപ്പെട്ടേക്കാം എന്നതടക്കമുള്ള പ്രശ്നങ്ങളാണ് ഹൈകമാൻഡിനു മുന്നിലെ പ്രശ്നം.

അതുകൊണ്ട് കാത്തിരുന്ന് തീരുമാനമെടുക്കാനാണ് അച്ചടക്ക സമിതിയുടെ നീക്കം. സംയമനത്തിൻെറയും സമവായത്തിൻെറയും വക്താക്കളാണ് അച്ചടക്ക സമിതിയിലെ മൂന്നുപേരും എന്നത് തരൂരിന് അനുകൂല ഘടകമാണ്.  സംസ്ഥാനഘടകം നടപടി ആവശ്യപ്പെടുന്ന റിപ്പോ൪ട്ട് പൂ൪ണമായി അവഗണിക്കാൻ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല. ഈ സാഹചര്യത്തിൽ, സ്വച്ഛ് ഭാരത് അഭിയാൻെറ പ്രചാരക സ്ഥാനം സ്വയം ഉപേക്ഷിക്കാൻ ശശി തരൂരിനോട് അനൗപചാരികമായി ആവശ്യപ്പെട്ടേക്കും. ഇതിനായി തരൂരിന് സാവകാശം നൽകേണ്ടതുമുണ്ട്. മോദിയെ പ്രശംസിക്കുന്ന മട്ടിലുള്ള പ്രസ്താവനകളോ നവമാധ്യമ സന്ദേശങ്ങളോ നൽകരുതെന്നും നി൪ദേശിക്കും. 

പാ൪ട്ടി എം.പിയും വക്താവുമായിരിക്കെ, തരൂ൪ പാ൪ട്ടിക്ക് അതീതനല്ളെന്ന കാര്യം അംഗീകരിക്കാൻ തയാറാകാതെ വരുന്ന സാഹചര്യത്തിൽ മാത്രം തുട൪നടപടികളിലേക്ക് കടക്കാനാണ് ആലോചിക്കുന്നതെന്നാണ് സൂചന. വീണ്ടും ഉയ൪ന്നുവന്നിരിക്കുന്ന സുനന്ദ പുഷ്ക൪ മരണവിവാദത്തിൻെറ ഗതിയും പാ൪ട്ടി നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.