തൊടുപുഴ: മുല്ലപ്പെരിയാ൪ അണക്കെട്ടിൽ സംയുക്ത സമിതി ആഴ്ചതോറും നടത്തേണ്ട പരിശോധന ഒരു മാസമായി മുടങ്ങിക്കിടക്കുന്നു. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാ൪ മേൽനോട്ട സമിതിയാണ് അണക്കെട്ടിൽ പരിശോധന നടത്താൻ സംയുക്ത സമിതിയെ നിയോഗിച്ചത്. സമിതി ചെയ൪മാൻ കാണിക്കുന്ന അലംഭാവമാണ് പരിശോധന മുടങ്ങാൻ കാരണമെന്നാണ് ആരോപണം.
കഴിഞ്ഞ മാസം പതിനൊന്നിനാണ് സംയുക്ത സമിതി അവസാനമായി ഡാം പരിശോധിച്ചത്. പിന്നീട് ചേ൪ന്ന യോഗത്തിൽ സമിതിയിൽ അംഗമല്ലാതിരുന്ന തമിഴ്നാട് പൊതുമരാമത്ത് എഞ്ചിനീയ൪ പങ്കെടുത്തതിനെതിരെ കേരള അംഗങ്ങൾ പ്രതിഷേധിച്ചു. തുട൪ന്ന് യോഗം അലങ്കോലപ്പെട്ടിരുന്നു.
കേന്ദ്ര ജല കമ്മീഷനിലെ എക്സിക്യൂട്ടിവ് എഞ്ചിനീയ൪ ഹരീഷ് ഗിരീഷാണ് സംയുക്ത സമിതി ചെയ൪മാൻ. സമിതിയിൽ ഇരു സംസ്ഥാനങ്ങളിൽ നിന്നായി രണ്ട് വീതം അംഗങ്ങളാണുള്ളത്. അണക്കെട്ടിലെ ജലനിരപ്പ്, സ്വീപ്പേജ് വെള്ളത്തിൻെറ അളവ് എന്നിവ രേഖപ്പെടുത്തുക, മറ്റ് പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് സമിതിയുടെ ചുമതലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.