രവീന്ദ്രനാഥ ടാഗോ൪: 1913ൽ സാഹിത്യത്തിനുള്ള നൊബേൽ. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ യൂറോപ്യൻ ഇതരവംശജനാണ്. 19,20 നൂറ്റാണ്ടുകളിലെ ഇന്ത്യൻ സാഹിത്യത്തിനും സംഗീതത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു അവാ൪ഡ്.
സി.വി. രാമൻ: 1930ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ. ദ്രാവകങ്ങളിലെ പ്രകാശത്തിൻെറ വിസരണവുമായി ബന്ധപ്പെട്ട രാമൻ പ്രഭാവം എന്ന കണ്ടത്തെലാണ് ചന്ദ്രശേഖര വെങ്കിട്ട രാമനെ പുരസ്കാരത്തിന് അ൪ഹനാക്കിയത്.
ഹ൪ഗോവിന്ദ് ഖുരാന: 1968ൽ ഫിസിയോളജി/മെഡിസിൻ വിഭാഗത്തിൽ പുരസ്കാരത്തിന് അ൪ഹനായി. ജനിതക കോഡിൻെറ വ്യാഖ്യാനത്തിനും പ്രോട്ടീൻ ഉൽപാദനത്തിൽ അവ വഹിക്കുന്ന ധ൪മത്തെക്കുറിച്ചുള്ള പഠനത്തിനുമായിരുന്നു അംഗീകാരം.
മദ൪ തെരേസ: 1979ൽ സമാധാനത്തിനുള്ള നൊബേൽ. അൽബേനിയൻ വംശജ. ജീവിതത്തിൻെറ ഭൂരിഭാഗവും ഇന്ത്യയിലാണ് താമസിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റിയിലൂടെയായിരുന്നു സേവനങ്ങൾ.
സുബ്രഹ്മണ്യൻ ചന്ദ്രശേഖ൪: 1983ൽ ഭൗതികശാസ്ത്ര നൊബേൽ. നക്ഷത്രങ്ങളുടെ ഘടനയും പരിണാമവും സംബന്ധിച്ച പഠനത്തിനായിരുന്നു അംഗീകാരം.
അമ൪ത്യ സെൻ: 1998ൽ സാമ്പത്തിക ശാസ്ത്ര നൊബേൽ. ക്ഷേമസാമ്പത്തിക ശാസ്ത്രം, സമ്പത്തും സാമൂഹിക നീതിയും എന്നിവ സംബന്ധിച്ച ആഴമേറിയ പഠനങ്ങളാണ് സമിതി പരിഗണിച്ചത്.
വെങ്കട്ട് രാമൻ രാമകൃഷ്ണൻ: 2009ൽ രസതന്ത്ര നൊബേൽ. റൈബോസോം എന്ന സങ്കീ൪ണ തന്മാത്രാ ഘടനയെ സംബന്ധിച്ച കണ്ടത്തെലുകളാണ് അംഗീകാരത്തിന് അ൪ഹമാക്കിയത്
കൈലാശ് സത്യാ൪ഥി: 2014 സമാധാന നൊബേൽ. ബച്പൻ ബചാവോ ആന്ദോളൻ എന്ന സംഘടനയിലൂടെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവ൪ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.