മണ്ണഞ്ചേരി (ആലപ്പുഴ): മുൻമന്ത്രി, സാമ്പത്തിക വിദഗ്ധൻ, എഴുത്തുകാരൻ, എം.എൽ.എമാരിലെ സൗമ്യസാന്നിധ്യം ഇതൊക്കെയായ ഡോ. തോമസ് ഐസക് ബുധനാഴ്ച കുറേപ്പേ൪ക്ക് കൗതുകമായി.
സാധാരണ നേതാക്കൾ ചെയ്യുന്ന പണിയായിരുന്നില്ല അത്. അല്ളെങ്കിൽ പേരിനുവേണ്ടിയുള്ള ഉദ്ഘാടനവുമായിരുന്നില്ല. അതായിരുന്നു കൗതുകത്തിന് കാരണം. കലവൂ൪ ഗവ. ഹയ൪ സെക്കൻഡറി സ്കൂളായിരുന്നു വേദി. മുണ്ട് മടക്കിക്കുത്തി, ചൂലെടുത്ത് സ്കൂൾ മൂത്രപ്പുരയിൽ കയറിയ മന്ത്രി കൈത്തഴക്കം വന്ന പണിക്കാരനെപ്പോലെ ശുചീകരണ ജോലികൾ തുടങ്ങി.
അടിച്ചും കഴുകിയും അതിനകത്ത് മുക്കാൽ മണിക്കൂ൪. വൃത്തിയുടെ തിളക്കം കണ്ടാണ് എം.എൽ.എ പണിനി൪ത്തിയത്. കണ്ടുനിന്നവ൪ക്കും ഇത് ആവേശമേകി. അവരും കൂടെക്കൂടി. അങ്ങനെ നേതാവ് യഥാ൪ഥ മാതൃക തീ൪ത്തു. കുട്ടികൾക്കും സന്തോഷം, ആദരവ്. ശുചിത്വഭാരത യജ്ഞത്തിൻെറ ഭാഗമായി ആര്യാട് പഞ്ചായത്തിൻെറ ആഭിമുഖ്യത്തിലായിരുന്നു ശുചീകരണയജ്ഞം നടന്നത്.
ആര്യാട് ബ്ളോക് പഞ്ചായത്തിലെ 28 ജീവനക്കാരും സ്കൂൾ അധികൃതരും കുട്ടികളും ചേ൪ന്ന് സ്കൂളും പരിസരവും കൂടി വൃത്തിയാക്കി. പരിപാടിക്ക് മുന്നോടിയായി ചെറിയ കലവൂ൪ ക്ഷേത്രത്തിന് സമീപത്തുനിന്ന് ശുചിത്വ വിളംബര ജാ
ഥയും നടന്നു. ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എൻ.എസ്. ജോ൪ജ്, വൈസ് പ്രസിഡൻറ് കെ.ടി. ചെമ്പകക്കുട്ടി, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി.എ. ജുമൈലത്ത്, സ്കൂൾ ഹെഡ്മിസ്ട്രസ് പി. ജയലക്ഷ്മി, പി.ടി.എ പ്രസിഡൻറ് വി.എൻ. മോനപ്പൻ, കെ.പി. രഘു തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.