കൊച്ചി: ഇ.പി.എഫ് പെൻഷൻകാ൪ക്കുവേണ്ടി കേന്ദ്രസ൪ക്കാ൪ നടപ്പാക്കിയ മിനിമം പെൻഷൻ തൊഴിലാളികളെയും പെൻഷൻകാരെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ആരോപിച്ചു. 1000 രൂപ കൈപ്പറ്റാൻ ബാങ്കിൽ ചെല്ലുമ്പോൾ മാത്രമാണ് ഈ വിവരം അറിയുക. കമ്യൂട്ടേഷൻ, ആ൪.ഒ.സി എന്നിവയുടെ പേരിൽ 43.33 ശതമാനം കുറവുവരുത്തിയാണ് മിനിമം പെൻഷൻ നടപ്പാക്കിയത്.
എന്നാൽ, സ൪ക്കാ൪ ഉത്തരവിൽ ഈ തുക കുറവുചെയ്യുന്ന വിവരം സൂചിപ്പിച്ചിട്ടില്ല. പ്രോവിഡൻറ് ഫണ്ട് ട്രസ്റ്റി ബോ൪ഡിൻെറ ഈ നിലപാടിനെതിരെ വിവിധ സംഘടനകളുമായി ചേ൪ന്ന് പ്രക്ഷോഭം സംഘടിപ്പിക്കാൻ കൊച്ചിയിൽ ചേ൪ന്ന ഓൾ ഇന്ത്യ ഇ.പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഭാവിപരിപാടികൾ തീരുമാനിക്കുന്നതിന് ശനിയാഴ്ച രാവിലെ 10ന് ആലുവ കാരോത്തുകുഴി ജങ്ഷനിലെ ഇ.പി.എഫ് ഹാളിൽ നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തിൽ എല്ലാ പെൻഷൻ അംഗങ്ങളും (1000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവ൪ പെൻഷൻ ഓ൪ഡറിൻെറ കോപ്പിയുമായി) എത്തിച്ചേരണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ജി. തമ്പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.