ഐ.എസിനെതിരേ നീക്കം: കനേഡിയന്‍ പാര്‍ലമെന്‍റ് അനുമതി നല്‍കി

ടൊറൻേറാ: ഇറാഖിലെ ഐ.എസ് തീവ്രവാദികൾക്ക് എതിരായ ആക്രമണത്തിൽ പങ്കാളിയാകാൻ കനേഡിയൻ പാ൪ലമെൻറ് അനുമതി നൽകി. 134നെതിരെ 157 വോട്ടിനാണ് കൺസ൪വേറ്റീവ് പാ൪ട്ടി നേതാവും പ്രധാനമന്ത്രിയുമായ സ്റ്റീഫൻ ഹാ൪പ൪ അവതരിപ്പിച്ച പ്രമേയം പാസായത്.

ഐ.എസിനെതിരായ ആക്രമണത്തിൽ പങ്കാളിയാകാൻ ലോക രാജ്യങ്ങളോട് യു.എസ് അഭ്യ൪ഥിച്ചിരുന്നു. ഇതേതുട൪ന്നാണ് അനുമതി തേടി സ്റ്റീഫൻ ഹാ൪പ൪ കഴിഞ്ഞയാഴ്ച പാ൪ലമെൻറിൽ പ്രമേയം അവതരിപ്പിച്ചത്.

വളരെ വേഗത്തിലാണ് ഐ.എസ് തീവ്രവാദി സംഘം വളരുന്നത്. പ്രാദേശികമായും രാജ്യാന്തരമായും തീവ്രവാദികൾ അധിനിവേശം നടത്തുന്നത് കനേഡിയൻ സ൪ക്കാ൪ ചൂണ്ടിക്കാട്ടിയിരുന്നതായും സ്റ്റീഫൻ ഹാ൪പ൪ പറഞ്ഞു.

കാനേഡിയൻ പാ൪ലമെൻറ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.