നീല എല്‍.ഇ.ഡി വികസിപ്പിച്ച മൂന്നുപേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

സ്റ്റോക്ഹോം: നീലവെളിച്ചം ചൊരിയുന്ന എൽ.ഇ.ഡി വികസിപ്പിച്ചെടുത്ത ഗവേഷക൪ക്ക് ഈ വ൪ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം. ബ്ളൂ റേ ഡിസ്ക് ഉൾപ്പെടെയുള്ള നേട്ടങ്ങളിലേക്ക് നയിച്ച കണ്ടുപിടിത്തം നടത്തിയ ജപ്പാനിലെ നഗോയ യൂനിവേഴ്സിറ്റിയിലെ ഹിരോഷി അമാനോ, മെയ്ജോ യൂനിവേഴ്സിറ്റിയിലെ ഇസാമു അകാസാകി, അമേരിക്കയിലെ കാലിഫോ൪ണിയ യൂനിവേഴ്സിറ്റിയിലെ ജപ്പാൻ വംശജനായ ഷുജി നകാമുറ എന്നിവരാണ് വിശ്വപുരസ്കാരത്തിന് അ൪ഹരായത്.
ബൾബുകൾക്ക് പകരമത്തെിയ എൽ.ഇ.ഡികൾ 21ാം നൂറ്റാണ്ടിലെ വെളിച്ചസ്രോതസ്സായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്മാ൪ട്ഫോണുകളിലെ ഫ്ളാഷ്ലൈറ്റിലും ഡിസ്പ്ളേയിലും കമ്പ്യൂട്ട൪ മോണിറ്ററിലും ടി.വിയിലും ഇവ ഉപയോഗത്തിലുണ്ട്. പ്രകൃതിയോടിണങ്ങിയതും ഊ൪ജം ലാഭിക്കുന്നതുമായ എൽ.ഇ.ഡികൾ ആധുനിക കാലത്തെ മികച്ച കണ്ടുപിടിത്തങ്ങളിലൊന്നാണ്.
1990കളിലാണ് നീല എൽ.ഇ.ഡി വികസിപ്പിച്ചത്. വൈദ്യുതി കടന്നുപോകുമ്പോൾ നീലവെളിച്ചം പ്രസരിപ്പിക്കുന്ന അ൪ധചാലകം നി൪മിക്കുന്നതിനുള്ള ക്രിസ്റ്റലുകളുടെയും കെമിക്കലുകളുടെയും ശരിയായ മിശ്രണമാണ് ഇവ൪ വികസിപ്പിച്ചത്. അന്നുവരെ, ചുവപ്പ്, പച്ച എൽ.ഇ.ഡികൾ മാത്രമാണുണ്ടായിരുന്നത്. ചുവപ്പ്, നീല, പച്ച വെളിച്ചങ്ങൾ സംയോജിപ്പിക്കുമ്പോഴാണ ് എൽ.ഇ.ഡി ലൈറ്റ് ബൾബിലെ ദീപ്തമായ വെള്ളവെളിച്ചമുണ്ടാകുന്നത്. പച്ചയും ചുവപ്പും വെളിച്ചമുള്ള എൽ.ഇ.ഡികൾ വികസിപ്പിക്കുക എളുപ്പമായിരുന്നു. എന്നാൽ, അങ്ങേയറ്റം ദുഷ്കരമായിരുന്നു നീല എൽ.ഇ.ഡിയുടെ നി൪മാണം. എല്ലാവരും പരാജയപ്പെട്ടിടത്ത് ഇവ൪ വിജയിച്ചുവെന്ന് സ്വീഡിഷ് അക്കാദമി അഭിപ്രായപ്പെട്ടു.


നീല എൽ.ഇ.ഡി ഉപയോഗിക്കുന്ന ബൾബുകൾ സാധാരണ ബൾബുകളേക്കാൾ വൈദ്യുതി ലാഭിക്കുന്നതും കൂടുതൽകാലം നിലനിൽക്കുന്നതുമാണ്. സാധാരണ ബൾബുകൾക്ക് 1000 മണിക്കൂറും ഫ്ളൂറസെൻറ് ലൈറ്റുകൾക്ക് 10,000 മണിക്കൂറും കാലാവധിയുള്ളപ്പോൾ നീല എൽ.ഇ.ഡി ലൈറ്റുകൾക്ക് ഒരു ലക്ഷം മണിക്കൂറാണ് കാലാവധി.
നഗായോ യൂനിവേഴ്സിറ്റിയിൽ ഒരുമിച്ച് ഗവേഷണം നടത്തിയ അകാസാകിയും അമാനോയും എൽ.ഇ.ഡി നി൪മിക്കാനുള്ള അ൪ധചാലക വസ്തുക്കൾ വികസിപ്പിക്കുന്നതിൽ ആദ്യ നേട്ടം കൈവരിച്ചത് ’80കളിലാണ്. 1992ൽ പ്രവ൪ത്തന സജ്ജമായ ആദ്യ നീല എൽ.ഇ.ഡി അവ൪ അവതരിപ്പിച്ചു. 1998ലാണ് നകാമുറ സ്വന്തം നീല എൽ.ഇ.ഡി വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഗവേഷണങ്ങൾക്കൊടുവിൽ ചെലവുകുറഞ്ഞതും എളുപ്പത്തിലുമുള്ള രീതിയിൽ എൽ.ഇ.ഡി നി൪മിക്കുന്നതിനുള്ള മാ൪ഗം അദ്ദേഹം കണ്ടത്തെി.
നീല ഇ.ഇ.ഡിയിൽ ഗവേഷണം തുട൪ന്ന മൂവരും പിന്നീട് നീല ലേസ൪ വികസിപ്പിച്ചു. നീല പ്രകാശത്തിൻെറ വളരെ കുറഞ്ഞ തരംഗദൈ൪ഘ്യം കാരണം നീല ലേസറുകൾക്ക് ഇൻഫ്രാറെഡ് ലൈറ്റുകളേക്കാൾ നാലുമടങ്ങ് വിവരം ശേഖരിച്ചുവെക്കാൻ കഴിവുണ്ട്. അങ്ങനെയാണ് ബ്ളൂ റേ മൂവി ഡിസ്കുകൾ പിറവിയെടുത്തത്. മനുഷ്യരാശിക്ക് വൻ നേട്ടമുണ്ടാക്കുന്നതാണ് ഇവരുടെ കണ്ടുപിടിത്തമെന്ന് പുരസ്കാരം  ്രപഖ്യാപിച്ച് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി തലവൻ പെ൪ ഡെസ്ലിങ് അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.