മുംബൈ: കൊങ്കൺ റെയിൽപാതയിൽ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുട൪ന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. 12 വാഗണുകളാണ് ചിപ്ളൺ^കമാതെ സെക്ഷനുകൾക്കിടയിൽ ഇന്ന് രാവിലെ 7.45ന് പാളം തെറ്റിയത്. മുംബൈയിൽ നിന്ന് 300 കിലോമീറ്റ൪ അകലെയാണ് അപകടം നടന്നത്.
ഗതാഗതം തടസപ്പെട്ടതിനാൽ പലസ്ഥലങ്ങളിലായി യാത്രാ^ചരക്ക് വണ്ടികൾ പിടിച്ചിട്ടിരിക്കുകയാണ്. ഈ വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകും. ചില ട്രെയിനുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. ഗതാഗതം സാധാരണനിലയിലാക്കാൻ റെയിൽവേ ഉദ്യോഗസ്ഥ൪ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.