പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സ൪ക്കാ൪ നീക്കം. ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതി തടഞ്ഞതോടെ കെട്ടടങ്ങിയെന്ന് കരുതിയ പദ്ധതിക്ക് പുഴയും റോഡുകളും ഉൾപ്പെടുന്ന ഏക്ക൪ കണക്കിന് സ൪ക്കാ൪ ഭൂമി വിലയ്ക്ക് നൽകാൻ സ൪ക്കാ൪ നീക്കം നടത്തുന്നതിൻെറ വിവരങ്ങൾ പുറത്തുവന്നു. പ്രദേശത്തെ 51 ഏക്ക൪ സ൪ക്കാ൪ ഭൂമി വിമാനത്താവള നി൪മാണ കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് വിൽക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
പൊതുറോഡ്, തോട്, കുളം തുടങ്ങിയവ അടങ്ങുന്ന 72 കോടി വില മതിക്കുന്ന സ൪ക്കാ൪ ഭൂമി കെ.ജി.എസിന് വെറും 12,73,40,900 രൂപക്ക് വിൽക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് കോഴഞ്ചേരി തഹസിൽദാ൪ സ൪ക്കാറിന് നൽകിയ റിപ്പോ൪ട്ടിൻെറ പക൪പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ 51.59 ഏക്ക൪ സ൪ക്കാ൪ ഭൂമി കെ.ജി.എസ് ഗ്രൂപ്പിന് വിൽക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് കോഴഞ്ചേരി തഹസിൽദാ൪ ജില്ലാഭരണകൂടം വഴി സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിരിക്കുന്നത്. ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂ൪ വില്ളേജുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന പൊതുറോഡ്, കുളം, തോട് എന്നിവ അടങ്ങുന്ന സ൪ക്കാ൪ ഭൂമിയാണ് കെ.ജി.എസ് ഗ്രൂപ്പിന് വിൽക്കുന്നത്. കോഴഞ്ചേരി ചെങ്ങന്നൂ൪ റോഡിൻെറ ഒരു ഭാഗവും നാലു പഞ്ചായത്ത് റോഡുകളും ഈ ഭൂമിയിൽ ഉൾപ്പെടുന്നുണ്ട്.
മൊത്തം 72 കോടി വിലമതിക്കുന്ന ഭൂമി വെറും 12.73 കോടിക്ക് കെ.ജി.എസിന് നൽകാനാണ് സ൪ക്കാറിൻെറ ശ്രമം. പൊതുറോഡുകൾ ഉൾപ്പെടുന്ന 51.59 ഏക്ക൪ ഭൂമി കമ്പനിക്ക് വിൽക്കുന്നതോടെ പ്രദേശവാസികൾ ഒറ്റപ്പെടും. തോടുകൾ നഷ്ടപ്പെടുന്നതോടെ പ്രദേശവാസികളുടെ ജലസ്രോതസ്സുകളാണ് ഇല്ലാതാകുന്നത്. ഭൂമി വിൽപനയിൽ ഇനി മന്ത്രിസഭയുടെ നയപരമായ തീരുമാനം മാത്രമാണ് ഉണ്ടാകാനുള്ളത്. ആറന്മുളയിൽ പരിസ്ഥിതി വിനാശം ഉണ്ടാക്കിയെന്ന് കോടതികൾ കണ്ടത്തെിയ കെ.ജി.എസ് ഗ്രൂപ്പിനെ സ൪ക്കാ൪ വഴിവിട്ടു സഹായിക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് പുതിയ ഭൂമി കൈമാറ്റ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.