എച്ച്.ഐ.വി ബാധ 50 ശതമാനത്തോളം കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി ആരോഗ്യമന്ത്രി വി.എസ്.ശിവകുമാ൪.  തിരുവനന്തപുരം മാ൪ ഇവാനിയോസ് കോളജിൽ സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാനത്തിൻെറ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എച്ച്.ഐ.വി ബാധിക്കുന്നവരുടെ എണ്ണം 2007ൽ 3,972 ആയിരുന്നത് 2013ൽ 1,700ൽ താഴെയായി. 2014ൽ ഇതുവരെ 790 കേസുകളേ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.   അപകടങ്ങളും അസുഖങ്ങളും വ൪ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷിത രക്തം ഉറപ്പുവരുത്തി മരണത്തോട് മല്ലടിക്കുന്ന ജീവൻ സംരക്ഷിക്കാൻ 18 വയസ്സുകഴിഞ്ഞ കോളജ് വിദ്യാ൪ഥികൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.