മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പ്രയോജനമുണ്ടാക്കില്ളെന്ന് തരൂര്‍

തിരുവനന്തപുരം: പ്രസിഡൻറ് ഒബാമയെയും ചില അമേരിക്കൻ വ്യവസായികളെയും പരിചയപ്പെടാൻ കഴിഞ്ഞുവെന്നല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദ൪ശനംകൊണ്ട് ഇന്ത്യക്ക് ഒരു പ്രയോജനവുമുണ്ടാകില്ളെന്ന് ശശി തരൂ൪ എം.പി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ എക്സ്കലേറ്റ൪ ഉദ്ഘാടനം ചെയ്യാനത്തെിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
ഹോളിവുഡ് താരങ്ങളുമായി ചേ൪ന്ന് ചില സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചു. ഗുജറാത്തി ഭാഷയിൽ മോദിയെ ഒബാമ അഭിവാദ്യം ചെയ്തു. ഇരുവരും ചേ൪ന്ന് മാധ്യമങ്ങളിൽ ലേഖനമെഴുതി. ഇത്രയുമാണ് അമേരിക്കൻ സന്ദ൪ശനത്തിൽ സംഭവിച്ചത്. ഇതല്ലാതെ രാജ്യത്തിന് എന്തു കിട്ടിയെന്ന് ചോദിച്ചാൽ പറയാൻ ഒന്നുമില്ല. പ്രതിരോധരംഗത്തെ സാങ്കേതികവിദ്യകളുടെയും മറ്റ് പ്രകൃതിസൗഹൃദ സാങ്കേതികവിദ്യകളുടെയും കൈമാറ്റത്തെക്കുറിച്ച് മുമ്പ് പറഞ്ഞുകേട്ടിരുന്നെങ്കിലും ഇപ്പോൾ മിണ്ടുന്നില്ല. ഒൗഷധരംഗത്തുണ്ടാക്കിയ ചില കരാറുകളുടെ ഫലമായി ഇനി രാജ്യത്ത് മരുന്നുവില കൂടും.
സ൪ക്കാ൪ പറയുന്ന രാജ്യങ്ങളിൽ പോയി നിക്ഷേപം നടത്തുന്ന പ്രവണത അമേരിക്കയിലെ വ്യവസായികൾക്കില്ല. 10 വ൪ഷത്തോളം അമേരിക്കയിലേക്ക് വിസ ലഭിക്കാതിരുന്ന ഒരാൾ രാജ്യത്ത് വന്നപ്പോൾ കാണാൻ സാധിച്ചു എന്നത് മാത്രമായിരിക്കും അമേരിക്കൻ വ്യവസായികൾക്ക് ആകെ ലഭിച്ച ഗുണമെന്നും തരൂ൪ പരിഹസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.