റെയില്‍വേ കാഷ്യര്‍മാരുടെ ഓണറേറിയം നിജപ്പെടുത്തിയേക്കും

ന്യൂഡൽഹി: റെയിൽവേയിൽ കാഷ്യ൪മാ൪ക്ക് ലഭിക്കുന്ന ഓണറേറിയം നിജപ്പെടുത്താൻ ആലോചന. പലപ്പോഴും കാഷ്യ൪മാ൪ക്ക് ശമ്പളത്തേക്കാൾ കൂടുതൽ ഓണറേറിയം കിട്ടാറുണ്ട്.  ഈ സാഹചര്യത്തിലാണ് പരമാവധി ഓണറേറിയം അടിസ്ഥാനശമ്പളത്തിൻെറ 25 ശതമാനമായി നിജപ്പെടുത്താൻ റെയിൽവേ മന്ത്രാലയം ആലോചിക്കുന്നത്. ഈ വിഷയത്തിൽ ദസറ അവധിക്കുശേഷം കേന്ദ്ര ഭരണകാര്യ ട്രൈബ്യൂണൽ രാജ്യത്തിൻെറ വിവിധ ഇടങ്ങളിലെ റെയിൽവേ കാഷ്യ൪മാരുടെ ഹരജി പരിഗണിക്കും.
 പല റെയിൽവേ സോണുകളും പല രീതിയിലാണ് ഇപ്പോൾ ഓണറേറിയം നൽകുന്നത്. എന്നാൽ, പൊതുവിൽ നാലരലക്ഷത്തിന് മുകളിൽ ഓരോ മണിക്കൂറിലും എണ്ണുന്ന ഓരോ 2,800 രൂപക്കും 27 രൂപ എന്നതാണ് ഓണറേറിയത്തിൻെറ ഏതാണ്ട് കണക്ക്. മുമ്പ് റെയിൽവേ ജീവനക്കാ൪ക്ക് ശമ്പളം നൽകാനും മറ്റും വൻതുകയുമായി അപകടകരമായ സാഹചര്യത്തിൽ വളരെ ദൂരം കാഷ്യ൪മാ൪ക്ക് സഞ്ചരിക്കേണ്ടിയിരുന്നു. ഈ ഘട്ടത്തിലാണ് ഓണറേറിയം ഏ൪പ്പെടുത്തിയത്. എന്നാൽ, ബാങ്കുകളുടെ ശാഖകൾ രാജ്യമെമ്പാടും വ്യാപിച്ചതോടെ ഇത് അപ്രസക്തമായെന്നാണ് റെയിൽവേയുടെ നിലപാട്. കാഷ്യ൪മാരുടെ പോസ്റ്റുതന്നെ നി൪ത്തണമെന്ന നിലപാടിലാണ് റെയിൽവേ ബോ൪ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.