ചെന്നൈ: ജയലളിതക്ക് പകരം തമിഴ്നാട് മുഖ്യമന്ത്രിയായി തിങ്കളാഴ്ച ചുമതലയേറ്റ ഒ. പന്നീ൪സെൽവത്തിൻെറ ആദ്യ കത്ത് മോദിക്ക്. ശ്രീലങ്കൻ നേവി പിടികൂടിയ തമിഴ് മീൻപിടിത്തക്കാരെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചത്. കഴിഞ്ഞ ഞായറാഴ്ച നാലുപേരെയും ചൊവ്വാഴ്ച 16 പേരെയുമാണ് ലങ്കൻ സേന പിടികൂടിയത്. 75 ബോട്ടുകളും ലങ്കയുടെ കസ്റ്റഡിയിലാണ്. ഇവ മോചിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. പാക് കടലിടുക്കിൽ മീൻ പിടിക്കാനുള്ള തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പാരമ്പര്യമായി അവകാശമുണ്ടെന്ന വ്യവസ്ഥ ലങ്ക ധിക്കരിക്കുകയാണ്.
മുമ്പ് പിടിയിലായ 76 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ മുൻമുഖ്യമന്ത്രി ജയലളിത നടത്തിയ ശ്രമങ്ങൾ കത്തിൽ ഉദ്ധരിക്കുന്നുണ്ട്.
മോദി സ൪ക്കാറിൻെറ ഈ വിഷയത്തിലെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്ന കത്ത് കച്ചത്തെീവ് ദ്വീപ് വീണ്ടെടുത്താലേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാവൂ എന്നും ഓ൪മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.