പുസ്തകങ്ങളുടെ പ്രസക്തി കൂടുമ്പോഴും വായനശീലം കുറയുന്നു –മന്ത്രി

തിരുവനന്തപുരം: പുസ്തകങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണെങ്കിലും അതിനനുസൃതമായി പുതുതലമുറയില്‍ വായനശീലം വര്‍ധിക്കുന്നില്ളെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘തമിഴ്- മലയാള സാഹിത്യത്തിലെ പുതുപ്രവണതകള്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യയുടെയും ഇന്‍റര്‍നെറ്റിന്‍െറയും പുതിയ ലോകത്ത് പുസ്തകവായനക്ക് നിരവധി സാധ്യതകളാണുള്ളത്. നല്ല പുസ്തകങ്ങളുമായി പരിചയപ്പെടാനും അത് പ്രയോജനപ്പെടുത്താനും പുതിയതലമുറ തയാറാകണം. അതിനുള്ള അവസരങ്ങള്‍ ഒരുക്കാന്‍ ലൈബ്രറികള്‍ക്ക് കഴിയണം.മലയാള വിവര്‍ത്തനത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉള്ളൂര്‍ എം. പരമേശ്വരനെ ചടങ്ങില്‍ ആദരിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രേറിയന്‍ ഇന്‍ ചാര്‍ജ് പി.കെ. ശോഭന, ജയമോഹന്‍, രേഖാരാജ്, ഡോ. എന്‍. മുകുന്ദന്‍, എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.