പണനയ അവലോകനം നാളെ; നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല

മുംബൈ: റിസ൪വ് ബാങ്കിൻെറ ദൈ്വമാസ പണനയ അവലോകനം ചൊവ്വാഴ്ച നടക്കും. മൊത്ത വില സൂചികയനുസരിച്ച് പണപ്പെരുപ്പം കാര്യമായി കുറഞ്ഞെങ്കിലും ചില്ലറവില സൂചിക അനുസരിച്ച് ഇപ്പോഴും ഉയ൪ന്ന നിലയിൽ തുടരുന്നതിനാൽ പലിശ നിരക്കുകളിൽ ഇളവിന് റിസ൪വ് ബാങ്ക് ഗവ൪ണ൪ തയാറായേക്കില്ളെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ഏതാനും മാസങ്ങളായി ചില്ലറ വില സൂചിക അനുസരിച്ച് പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ഇപ്പോഴും അനുയോജ്യമായ നിലക്ക് മുകളിലാണെന്നാണ് റിസ൪വ് ബാങ്കിൻെറ വിലയിരുത്തൽ. ഏപ്രിലിൽ 8.59 ശതമാനമായിരുന്നത് ആഗസ്റ്റിൽ 7.8 ശതമാനമായിരുന്നു.
എസ്.ബി.ഐ ചെയ൪മാൻ അരുന്ദതി ഭട്ടാചാര്യ, ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടിവ് ഡയറകട്൪ രാജൻ ധവാൻ, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ റേയ൪ റേറ്റിങ് തുടങ്ങിയവരെല്ലാം പലിശ നിരക്കിളവിന് സാധ്യതയില്ളെന്ന വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്. പണപ്പെരുപ്പത്തിൻെറ നടുവൊടിക്കുന്നതിനാണ് മുൻഗണനയെന്ന് റിസ൪വ് ബാങ്ക് ഗവ൪ണ൪ രഘുറാം രാജൻ അഭിപ്രായപ്പെട്ടത് ഈ സൂചനയാണ് നൽകുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.