തമിഴ്നാട് സംഘര്‍ഷം: കെ.എസ്.ആര്‍.ടി.സി 10 അന്യസംസ്ഥാന സര്‍വീസുകള്‍ റദ്ദാക്കി

തൃശൂര്‍: മുഖ്യമന്ത്രി ജയലളിതക്ക് കോടതി തടവുശിക്ഷ വിധിച്ചതിനത്തെുടര്‍ന്ന് തമിഴ്നാട്ടില്‍ സംഘര്‍ഷം വ്യാപിച്ച സാഹചര്യത്തില്‍ തൃശൂര്‍ ഡിപ്പോയില്‍നിന്ന് തമിഴനാട്ടിലേക്കുള്ള 10 അന്തര്‍സംസ്ഥാന സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി റദ്ദാക്കി. പഴനിയിലേക്കുള്ള ബസ് അക്രമികള്‍ ഉദുമല്‍പേട്ടയില്‍ തടഞ്ഞു. പൊള്ളാച്ചി ബസ് ഗോവിന്ദാപുരത്ത് യാത്ര അവസാനിപ്പിച്ച് തൃശൂരിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 11.30ന് പഴനിയിലേക്കുപോയ ബസാണ് വൈകീട്ട് 3.30ഓടെ ഉദുമല്‍പേട്ടയില്‍ തടഞ്ഞത്. തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച ബസ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലേക്ക് മാറ്റി. ഉച്ചക്ക് 1.30ന് പോയ പൊള്ളാച്ചി ബസിന് ഗോവിന്ദാപുരത്ത് യാത്ര അവസാനിപ്പിക്കേണ്ടി വന്നതിനത്തെുടര്‍ന്ന് വൈകീട്ട് മൂന്ന്, 4.25, 5.15, 5.45, 8.00, 8.45 എന്നീ സമയങ്ങളില്‍ പൊള്ളാച്ചിയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. കോയമ്പത്തൂരിലേക്ക് ഉച്ചക്ക് 1.30നും മൂന്നിനും പുറപ്പെടേണ്ട ബസുകളും ബംഗളൂരുവിലേക്ക് രാത്രി എട്ട്, ഒമ്പത്, 11.00 എന്നീ സമയങ്ങളിലുള്ള സര്‍വീസും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. ടിക്കറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാരെ ഫോണിലൂടെ സര്‍വീസ് റദ്ദാക്കിയ വിവരം അറിയിച്ചതായി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃര്‍ പറഞ്ഞു. ടിക്കറ്റ് തുക തിരിച്ചു കൊടുക്കാന്‍ നടപടി ആരംഭിച്ചതായും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.