മുരുക്കുംപുഴയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി; ഗോഡൗണ്‍ തകര്‍ന്നു

കഴക്കൂട്ടം: മുരുക്കുംപുഴയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. ഗോഡൗണ്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് മുരുക്കുംപുഴ ആറാട്ടുമുക്കിലെ ഗോഡൗണാണ് തകര്‍ന്നത്. മുരുക്കുംപുഴ സ്വദേശി ബാലന്‍െറ (65) ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. ബാലന്‍െറ മകന്‍െറ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച മൂന്ന് വ്യത്യസ്ത കെട്ടിടങ്ങളാണ് ശേഖരണശാലയായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒന്നാണ് കത്തിയത്. വന്‍ സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്ക് പോലും ഉലച്ചിലുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സിലെ രണ്ടു യൂനിറ്റ് ഒന്നര മണിക്കൂറോളം പ്രവര്‍ത്തിച്ചാണ് തീയണച്ചത്. മംഗലപുരം പൊലീസ് സ്ഥലത്തത്തെി. ആര്‍.ഡി.ഒയടക്കമുള്ളവര്‍ വൈകീട്ടോടെ എത്തി. ബാക്കിയുണ്ടായിരുന്ന പടക്ക ശേഖരവും നശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കലക്ടറുടെ നിര്‍ദേശപ്രകാരം ലൈസന്‍സ് റദ്ദുചെയ്യാനായി റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് പറഞ്ഞു. ബാലന് കഴിഞ്ഞ ജൂലൈയില്‍ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. ജനസാന്ദ്രതയേറിയ സ്ഥലത്താണ് വന്‍ തോതില്‍ പടക്കം ശേഖരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. 500 കിലോ ചൈനീസ് പടക്കം ശേഖരിക്കാനാണ് ലൈസന്‍സ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പരിധിയിലധികം പടക്കം ശേഖരിച്ചതായി ആരോപണമുണ്ട്. ഇയാളുടെ പടക്കപ്പുര പലതവണ പൊട്ടിത്തെറിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. മുമ്പ് വ്യത്യസ്ത അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.