കുന്നംകുളം: നഗരസഭ ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിനിടെ ഗ്യാസ് ചോര്‍ച്ചയുണ്ടായി ഒരാള്‍ക്ക് പൊള്ളലേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. നിശ്ചിത സമയം കഴിഞ്ഞ് മൃതദേഹവുമായി എത്തിയത് നാട്ടുകാരെ രോഷാകുലരാക്കി. നാല് മണിക്ക് മുമ്പേ സംസ്കരിക്കുമെന്നായിരുന്നു മുമ്പ് ഉണ്ടാക്കിയിരുന്ന ധാരണ. എന്നാല്‍, 4.30ഓടെ ആര്‍ത്താറ്റ് നിന്ന് വയോധികയുടെ മൃതദേഹം സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ രാജീവിന്‍െറ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ഇതിനിടെ ജനപ്രതിനിധിയോട് സമയക്കാര്യം പറഞ്ഞെങ്കിലും മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഗ്യാസ് ചോര്‍ന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെ ഓടിക്കൂടി. പുക ഉയര്‍ന്ന് പോകാതെ വാട്ടര്‍ ടാങ്ക് വഴിയും മറ്റുമായി തള്ളിയതോടെ പരിസരമാകെ പുകമയമായി. വിവരമറിഞ്ഞ് കുന്നംകുളം ഫയര്‍ഫോഴ്സ് സ്ഥലത്തത്തെി. പ്രകോപിതരായ നാട്ടുകാര്‍ നഗരസഭ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയതോടെ പൊലീസുമത്തെി. സംസ്കാര ചടങ്ങിനത്തെിയയാള്‍ക്കാണ് തീപ്പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നുള്ള ബ്ളോവറിന് കേടുപറ്റിയാണ് പുക പരക്കാനിടയാക്കിയത്. സാങ്കേതിക തകരാറുമൂലം ശ്മശാനത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലാണെന്നും ഇതിന് മുമ്പും പല തവണ ഇതേ പ്രശ്നം ഉണ്ടായതായും നാട്ടുകാര്‍ ആരോപിച്ചു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അടുപ്പൂട്ടിയില്‍ കേടുപാടുകള്‍ തീര്‍ക്കാതെ ക്രിമിറ്റോറിയം പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ടെക്നീഷ്യന്‍ സ്ഥലത്തത്തെി പ്രശ്നം പരിഹരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.