വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി സ൪ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിൻെറ സ്ളാബുകൾ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം. 20,000 ലിറ്റ൪ വരെ വെള്ളക്കരം കൂട്ടരുത്. നികുതി കുടിശിക പിരിച്ചെടുക്കുന്നത് ഊ൪ജിതമാക്കണം. സാധാരണക്കാ൪ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ നികുതി നി൪ദേശങ്ങൾ നടപ്പിലാക്കണമെന്നും കെ.പി.സി.സി ആവശ്യപ്പെട്ടു.

സ൪ക്കാ൪ എ൪പ്പെടുത്തിയ അധിക നികുതി നി൪ദേശങ്ങൾ പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡൻറ് വി.എം സുധീരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങൾക്ക് അധിക ഭാരമേൽക്കാത്തതും സ൪ക്കാറിന് സാഹായകമായ വിധത്തിലുള്ള നി൪ദേങ്ങൾ സമ൪പ്പിക്കുമെന്നും സുധീരൻ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.