മാജിക് പ്ളാനറ്റ്: ശിലാഫലകം അനാച്ഛാദനം ചെയ്തു

കഴക്കൂട്ടം: കിന്‍ഫ്ര പാര്‍ക്കില്‍ മാജിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മാജിക് പ്ളാനറ്റിന്‍െറ ശിലാഫലക അനാച്ഛാദനം ഫിലിം വിഡിയോ പാര്‍ക്കില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് നിര്‍വഹിച്ചു. എം.എ. വാഹിദ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.കെ.എല്‍, അല്‍നാമല്‍ ഗ്രൂപ് ചെയര്‍മാനും എം.ഡിയുമായ ഡോ. വര്‍ഗീസ് കുര്യന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. വെബ്സൈറ്റിന്‍െറ ഉദ്ഘാടനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. പാലോട് രവി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി, ഡെയ്ലി ട്രിബ്യൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ്, കൗണ്‍സിലര്‍ മോഹന്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. മാജിക് അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതവും കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് എം.ഡി ജെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. മാജിക് പ്ളാനറ്റിന്‍െറ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.