വിഴിഞ്ഞം പദ്ധതി: ഹരജിക്കാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തുറമുഖ കമ്പനി

ന്യൂഡൽഹി:  വിഴിഞ്ഞം  തുറമുഖ പദ്ധതിക്കെതിരെ ദേശീയ ട്രൈബ്യൂണലിൽ ഹരജി നൽകിയ മേരിദാസ്, വിൽഫ്രഡ് എന്നിവരെ വിസ്തരിക്കണമെന്ന്  തുറമുഖ കമ്പനി. ഇതുസംബന്ധിച്ച് കമ്പനി ദേശീയ ഹരിത ട്രൈബ്യൂണലിൽ പുതിയ ഹരജി നൽകി. വിഴിഞ്ഞം പദ്ധതി പ്രദേശവാസികളായ മേരിദാസ്, വിൽഫ്രഡ് എന്നിവരുടെ പേരിലാണ് തുറമുഖത്തിന് പരിസ്ഥിതി അനുമതി നൽകിയതിനെ ചോദ്യം ചെയ്യുന്ന ഹരജി ഹരിത ട്രൈബ്യൂണലിൽ ലഭിച്ചത്.  ഹരജിക്ക് പിന്നിൽ മറ്റാരോ ആണെന്നും സാധാരണക്കാരായ ഇരുവ൪ക്കും വിഷയത്തെക്കുറിച്ച് ഒന്നുമറിയില്ളെന്നുമാണ് തുറമുഖ കമ്പനിയുടെ വാദം. സമ്മ൪ദത്തിന് വഴങ്ങിയാണ് ഹരജി നൽകിയതെന്ന് ഇവ൪ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തുറമുഖ കമ്പനിയുടെ ഹരജി.  മറ്റാരുടെയോ താൽപര്യത്തിന് വഴങ്ങിയാണ് ഇവരുടെ പേരിൽ ഹരജികൾ നൽകപ്പെട്ടതെന്നും കേസിന് വേണ്ടി  ചെലവഴിക്കുന്ന പണത്തിൻെറ സ്രേതസ്സ്, ബാങ്ക് അക്കൗണ്ട്, ഫോൺ രേഖകൾ എന്നിവ പരിശോധിക്കണമെന്നും കമ്പനി ഹരജിയിൽ ആവശ്യപ്പെടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.