സെയ്ഫ് കാമ്പസ്–ക്ളീന്‍ കാമ്പസ്: പ്രിന്‍സിപ്പല്‍മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന സെയ്ഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പദ്ധതിക്ക് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പ്രന്‍സിപ്പല്‍മാര്‍ സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ലഹരി ഉപയോഗം മൂലം ഏറ്റവും അധികം പ്രതിസന്ധി നേരിടുന്നത് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ പരിസരങ്ങളാണെന്നും സ്ഥാപനങ്ങളുടെ അച്ചടക്കത്തെയും സമാധാനത്തെയും സാരമായി ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സെയ്ഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് കാമ്പയിന്‍െറ ഭാഗമായി നടന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സത്യന്‍ മുഖ്യ പ്രഭാഷണം നടത്തി. തണല്‍ക്കൂട്ട് ജില്ലാ സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, സ്ഥിരം സമിതി അധ്യക്ഷ ടി. വനജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ ഫോറം പ്രസിഡന്‍റ് സി. മനോജ് കുമാര്‍, സെക്രട്ടറി കെ.കെ. റഹ്മത്തുല്ല, ഹംസ അഞ്ചുമുക്കില്‍, സലീം പേരാമ്പ്ര, സി. ഉമ്മര്‍ കരുവാരകുണ്ട് എന്നിവര്‍ സംസാരിച്ചു. ലഹരിയുടെ അടിമകളായി മാറിയ കുട്ടികളെ കണ്ടത്തൊനുള്ള കര്‍മ്മ പദ്ധതിയും മോചിപ്പിക്കുന്നതിനുള്ള കൗണ്‍സിലിങും സെയ്ഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കണമെന്ന് ജില്ലാ ശില്‍പശാല അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ഒരു അധ്യാപകന് സെയ്ഫ് കാമ്പസ്-ക്ളീന്‍ കാമ്പസ് പദ്ധതിയുടെ പ്രത്യേക ചുമതല നല്‍കും. ഇപ്രകാരം ചുമതല ഏല്‍പ്പിക്കുന്നവര്‍ക്ക് 23ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.