സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത സംവിധാനം വേണം –ഹൈകോടതി

കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരണമെന്ന് ഹൈകോടതി. സ്വാശ്രയ മെഡിക്കൽ പ്രവേശ കാര്യത്തിൽ അരാജകത്വമാണ് നിലനിൽക്കുന്നത്. പെട്ടിക്കടകൾക്കുപോലും മാനദണ്ഡങ്ങളും പഞ്ചായത്ത് ലൈസൻസും നി൪ബന്ധമാക്കുന്ന സ൪ക്കാറിന് മാനേജ്മെൻറുകളുടെ അന്യായ നിലപാടുകൾക്കെതിരെ നടപടി സ്വീകരിക്കാനാവുന്നില്ല. മെഡിക്കൽ കോളജ് ആരംഭിക്കാൻ ഒരു മാനദണ്ഡവും വേണ്ടതില്ളെന്നതാണ് സ്ഥിതിയെന്നും ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് പി.ഡി. രാജൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിദ്യാ൪ഥി പ്രവേശത്തിന് കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷനുമായി കരാറിൽ ഏ൪പ്പെടാൻ സ൪ക്കാറിന് നി൪ദേശം നൽകണമെന്നാവശ്യപ്പെട്ട് മെഡിക്കൽ പൊതുപ്രവേശ പരീക്ഷ എഴുതിയ വൈക്കം വെച്ചൂ൪ സ്വദേശി രേഷ്മാ ജഗദീഷ് സമ൪പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. വിദ്യാ൪ഥി പ്രവേശത്തിന് വിവിധ മാനേജ്മെൻറുകൾ വ്യത്യസ്ത നടപടികളും ഫീസ് നിരക്കുമാണ് നടപ്പാക്കുന്നത്.
വിദ്യാ൪ഥി പ്രവേശത്തിൻെറ പേരിൽ വിവിധ മാനേജ്മെൻറുകൾ സ൪ക്കാറുമായി ഉണ്ടാക്കുന്ന കരാറിലെ വ്യവസ്ഥകളും വ്യത്യസ്തമാണ്. പ്രവേശ മാനദണ്ഡവും പല തരത്തിലാണ്. സ൪ക്കാറുമായി ധാരണയിലത്തൊത്ത മാനേജ്മെൻറുകൾ എങ്ങനെയാണ് പ്രവേശം നടത്തുന്നതെന്നുപോലും സ൪ക്കാറിന് അറിയാൻ കഴിയുന്നില്ല.
 അവരുടെ കോളജുകളിലേക്ക് സ൪ക്കാ൪ ക്വോട്ടയിൽ പ്രവേശം നടത്താനുമാവുന്നില്ല. ഇതുമൂലം സാധാരണക്കാരായ വിദ്യാ൪ഥികളും രക്ഷാക൪ത്താക്കളുമാണ് ബുദ്ധിമുട്ടുന്നത്. മെഡിക്കൽ പ്രവേശത്തിന് ഇവ൪ നെട്ടോട്ടം ഓടേണ്ടി വരുന്നു. മാനേജ്മെൻറുകളുടെ വിദ്യാ൪ഥി പ്രവേശം ചോദ്യം ചെയ്തുള്ള ഹരജികളും വ൪ധിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്വാശ്രയ മെഡിക്കൽ പ്രവേശത്തിന് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് സ൪ക്കാ൪ ഗൗരവമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചു.  2006ലെ സ്വാശ്രയ നിയമവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസ് കാലതാമസം കൂടാതെ തീ൪പ്പാക്കാൻ സ൪ക്കാ൪ നടപടി സ്വീകരിക്കണമെന്നും കോടതി നി൪ദേശിച്ചു.
മാനേജ്മെൻറുകളുമായി സീറ്റ് പങ്കിടുന്ന കാര്യത്തിൽ സ൪ക്കാ൪ കരാറിൽ ഏ൪പ്പെടുമെന്ന് പ്രോസ്പെക്ടസിൽ വ്യക്തമാക്കിയതായി ഹരജിയിൽ പറയുന്നു. എന്നാൽ, മാനേജ്മെൻറ് അസോസിയേഷനുമായി കരാറിൽ ഏ൪പ്പെട്ടില്ല. ഇതുമൂലം 675 മെറിറ്റ് സീറ്റുകളിലെ പ്രവേശം അനിശ്ചിതത്വത്തിലാണ്. സീറ്റ് നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.
സംസ്ഥാന സ൪ക്കാ൪, പൊതുപ്രവേശ പരീക്ഷാ കമീഷണ൪, ആരോഗ്യ സ൪വകലാശാല, ജസ്റ്റിസ് ജയിംസ് കമ്മിറ്റി, പ്രൈവറ്റ് മെഡിക്കൽ കോളജ് അസോസിയേഷൻ എന്നിവ൪ക്ക് നോട്ടീസയക്കാനും ബുധനാഴ്ചക്കകം വിശദീകരണം നൽകാനും കോടതി നി൪ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.