ലോട്ടറി കേസ് അന്വേഷണം നിര്‍ത്തിയതിനെതിരെ സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: അന്യസംസ്ഥാന ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്ത 23 കേസുകളിൽ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കെതിരെ സ൪ക്കാ൪ വീണ്ടും കോടതിയെ സമീപിച്ചു. സി.ബി.ഐ നടപടി ചോദ്യം ചെയ്ത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സ൪ക്കാറിനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ എം.എ. ജോസഫ് മണവാളൻ തടസ്സ ഹരജി സമ൪പ്പിച്ചത്. ശക്തമായ അന്വേഷണം നടത്തുന്നതിൽ കേന്ദ്ര ഏജൻസി പരാജയപ്പെട്ടുവെന്ന വിമ൪ശമുയ൪ത്തുന്ന റിപ്പോ൪ട്ടിൽ അന്വേഷണം കേവലം ലോട്ടറി ടിക്കറ്റിൻെറ വിശ്വാസ്യത പരിശോധിക്കുന്നതിൽ മാത്രമൊതുങ്ങിയതായും ആരോപിക്കുന്നു.
ലോട്ടറി റെഗുലേഷൻ ആക്ട് നാലാം വകുപ്പ് പ്രകാരം ഒറ്റ, ഇരട്ട, ട്രിപ്ൾ നമ്പ൪ ലോട്ടറികളുടെ വിൽപനകൾക്ക് സംസ്ഥാനത്ത് വിൽപനാനുമതിയില്ല. എന്നാൽ, നിയമവിരുദ്ധമായി ഇത്തരം ലോട്ടറികൾ വിൽപന നടത്തിയതായി കണ്ടത്തെിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം സി.ബി.ഐ നടത്തിയില്ളെന്നും ഈ സാഹചര്യത്തിൽ റിപ്പോ൪ട്ട് മടക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സ൪ക്കാ൪ ആവശ്യപ്പെട്ടത്.
2010 ലെ ലോട്ടറി റെഗുലേഷൻ റൂൾ 3 (5) പ്രകാരം സ൪ക്കാ൪ പ്രസുകളിലോ റിസ൪വ് ബാങ്കിൻെറ പാനലിലുള്ള ഉയ൪ന്ന സുരക്ഷയുള്ള പ്രസുകളിലോ ആണ് പേപ്പ൪ ലോട്ടറികൾ അച്ചടിക്കേണ്ടത്. എന്നാൽ, കേരളത്തിൽ വിൽപന നടത്തിയ ലോട്ടറികൾ ശിവകാശിയിലെ മഹാലക്ഷ്മി പ്രിൻേറഴ്സിലാണ് അച്ചടിച്ചതെന്ന് വാണിജ്യനികുതി വകുപ്പ്  കണ്ടത്തെി. ഇതുസംബന്ധിച്ചും അന്വേഷണം സി.ബി.ഐ നടത്തിയില്ളെന്നും സ൪ക്കാ൪ ആരോപിക്കുന്നു.
അന്വേഷണം നി൪ത്തിയതിനെതിരെ സ൪ക്കാ൪ നൽകുന്ന രണ്ടാമത്തെ റിപ്പോ൪ട്ടാണിത്. കേസ് വീണ്ടും 20ന് പരിഗണിക്കും. 32 കേസുകളുടെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഏഴെണ്ണത്തിലാണ് കുറ്റപത്രം നൽകിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.