മാനേജ്മെന്‍റിന്‍െറ നിയമനാധികാരം നിയന്ത്രിക്കുന്ന വിദ്യാഭ്യാസ ചട്ടഭേദഗതി ചോദ്യംചെയ്ത് ഹരജി

കൊച്ചി: എയ്ഡഡ് സ്കൂൾ മാനേജ്മെൻറിൻെറ നിയമനാധികാരം നിയന്ത്രിക്കുന്ന കേരള വിദ്യാഭ്യാസ ചട്ടഭേദഗതി ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി. ചട്ടഭേദഗതി വിദ്യാഭ്യാസ അവകാശത്തിൻെറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂ൪ കൂരിക്കുഴി എ.യു.പി സ്കൂൾ മാനേജ൪ പ്രവീണാണ് ഹരജി നൽകിയത്. ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡുവിൻെറ ബെഞ്ചിന് മുന്നിൽ പരിഗണനക്കത്തെിയെങ്കിലും അഡ്വക്കറ്റ് ജനറലിൻെറ നിലപാടറിയുന്നതിന് ഹരജി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഹരജിക്കാരുടെ വാദം പൂ൪ത്തിയാക്കി. ചട്ടഭേദഗതി പ്രകാരം അധ്യാപക നിയമനാവകാശം പൂ൪ണമായും സ൪ക്കാറിൻേറതാവുമെന്ന് ഹരജിയിൽ പറയുന്നു. ഇത് മാനേജ്മെൻറിൻെറ അവകാശത്തിന്മേലുള്ള കൈകടത്തലാണ്. ഒഴിവുകൾ മേയിൽ സ൪ക്കാറിനെ അറിയിക്കണം. അടുത്ത ഏപ്രിലിൽ  സ൪ക്കാ൪ വിജ്ഞാപനമിറക്കിയശേഷം മാത്രമേ നിയമനം നടത്താവു.
നിയമനം പൂ൪ണമായും സ൪ക്കാ൪ നിയന്ത്രണത്തിലായിരിക്കും. 2010 -11ലെ സ്റ്റാഫ് ഫിക്സേഷൻ അനുസരിച്ചാണ് നിയമനം നടത്തേണ്ടത് എന്നിവയാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപക -വിദ്യാ൪ഥി അനുപാതം എ.പി ക്ളാസുകളിൽ 1: 30, ഹൈസ്കൂൾ ക്ളാസിൽ 1: 35 എന്നാണ്. എന്നാൽ, പുതിയ ഭേദഗതി അനുസരിച്ച് 1: 45 ആകുമെന്ന് ഹരജിയിൽ പറയുന്നു. ഭേദഗതി നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് അഡ്വ.വി.എ. മുഹമ്മദ് മുഖേന നൽകിയ ഹരജിയിലെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.