ആര്‍ഭാടങ്ങള്‍ക്കെതിരെ നടപടി വരും –രമേശ് ചെന്നിത്തല

ഈരാറ്റുപേട്ട: ബ്ളേഡ് മാഫിയകളിൽനിന്ന് പ്രതികൂലമായ എന്ത് സാഹചര്യങ്ങൾ നേരിടേണ്ടിവന്നാലും ഓപറേഷൻ കുബേരയുമായി മുന്നോട്ടുപോകുമെന്ന്  ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈരാറ്റുപേട്ട വ്യാപാരഭവനിൽ സംഗമം മൾട്ടി സ്റ്റേറ്റ് കോ ഓപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ആഡംബര ഭ്രമമാണ് ബ്ളേഡ് മാഫിയ കേരളത്തിൽ തഴച്ചുവളരാൻ ഇടയാക്കിയത്.
ബാങ്കുകൾ സമ്പന്നരുടെ കടങ്ങൾ എഴുതിത്തള്ളുകയും പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതായും കണ്ടത്തൊൻ കഴിഞ്ഞിട്ടുണ്ട്. വിവാഹം, വാഹനം, ഭവനനി൪മാണം എന്നിവയിലെ അമിത ആ൪ഭാടം തടയേണ്ടതുണ്ട്. ഇതിന് നടപടി സ൪ക്കാ൪ ഉടൻ ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു. സൊസൈറ്റി പ്രസിഡൻറ് ടി.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. പലിശരഹിത സംരംഭങ്ങൾക്കും സാമ്പത്തികരംഗത്ത് ഇടപെടാനും പലിശ ഇഷ്ടമില്ലാത്തവരുടെ നിക്ഷേപങ്ങൾ സ്വീകരിക്കാനും ഇടം അനുവദിക്കണമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ എ.ഐ.സി.എൽ ഡയറക്ട൪ ടി.ആരിഫലി ആവശ്യപ്പെട്ടു. പലിശയിലധിഷ്ഠിതവും പലിശരഹിതവുമായ  ബാങ്കിങ് ലോകത്ത് നിലവിലുണ്ട്.
70 രാജ്യങ്ങളിൽ പലിശരഹിത സംരംഭങ്ങളും ബാങ്കുകളുമുണ്ട്. ഇതുകൂടാതെ,  പലരാജ്യങ്ങളും പലിശരഹിത ഇടപാടുകാ൪ക്ക് പ്രത്യേകജാലകവും തുറന്നിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ ഇതിന് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. ഗവ. ചീഫ് വിപ്പ് പി.സി. ജോ൪ജ് ഷെയറുകളുടെ വിതരണോദ്ഘാടനം നി൪വഹിച്ചു.
എം.പിമാരായ ആൻേറാ ആൻറണി, ജോയി എബ്രഹാം, ജോസഫ് വാഴക്കൻ എം.എൽ.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സാബു പൂണ്ടിക്കുളം, പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഹാഷിം, സൊസൈറ്റി മാനേജിങ് ഡയറക്ട൪ കെ. ശംസുദ്ദീൻ, ഡയറക്ട൪ പി.പി.അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് സെക്രട്ടറി ടോമി കുറ്റിയാങ്കൽ തുടങ്ങിയവ൪ പങ്കെടുത്തു. ബ്രാഞ്ച് കൺവീന൪ എ.എം.എ. ഖാദ൪ സ്വാഗതവും മാനേജ൪  സി.എ. ഫെനിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.