നികുതി കുടിശ്ശിക പിരിക്കും; സ്റ്റേ ഒഴിവാക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൻെറ ഭാഗമായി നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ഊ൪ജിത നടപടി കൈക്കൊള്ളാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത ആറുമാസം ജില്ലാ കലക്ട൪മാ൪ ഊ൪ജിത റവന്യൂ റിക്കവറി നടത്തും. സ്റ്റേ ഒഴിവാക്കിയെടുക്കാൻ കലക്ട൪മാ൪ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെടണം.
റവന്യൂ റിക്കവറിക്ക് മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലക്കും മന്ത്രിയെ ചുമതലപ്പെടുത്തി. ഡിസംബറിൽ ജില്ലാ കലക്ട൪മാരുടെ പ്രത്യേക യോഗം ചേരും. റവന്യൂ റിക്കവറിയിലും ടാക്സ് അസസ്മെൻറുകളിലുമുള്ള  ഉപാധിരഹിത സ്റ്റേ നീക്കാൻ അടിയന്തരനടപടി സ്വീകരിക്കും. നികുതി പിരിക്കൽ നിത്യേന നിരീക്ഷിക്കും. സെക്രട്ടറിമാരുടെ നേതൃത്വത്തിൽ രണ്ടാഴ്ചയിലൊരിക്കലും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കലും അവലോകനം നടത്താനും തീരുമാനിച്ചു. 10000 കോടിയിലേറെ രൂപയുടെ നികുതി കുടിശ്ശികയാണ് പിരിഞ്ഞുകിട്ടാനുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.