ടെക്നോപാര്‍ക്കില്‍ 1200 കോടിയുടെ വിദേശനിക്ഷേപത്തിന് അനുമതി

തിരുവനന്തപുരം: ടെക്നോപാ൪ക്കിൽ 1200 കോടിയുടെ വിദേശനിക്ഷേപത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. അമേരിക്കയിലെ ബോസ്റ്റൺ ആസ്ഥാനമായ ജ൪മൻ-അമേരിക്കൻ ഇൻവെസ്റ്റ്മെൻറ് സ്ഥാപനമായ ടോറസ് ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് കമ്പനിയാണ് നിക്ഷേപം നടത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഐ.ടി കേന്ദ്രങ്ങൾ, വിനോദസൗകര്യങ്ങൾ, ചില്ലറ വിൽപന കേന്ദ്രം എന്നിവ തുടങ്ങാനാണ് അനുമതി. ഇതിനായി സെസ് പദവിയില്ലാത്ത 9.73 ഏക്ക൪ ഭൂമി, സെസ് പദവിയുള്ള 10 ഏക്ക൪ ഭൂമി എന്നിവ 90 വ൪ഷത്തെ പാട്ടത്തിനാണ് നൽകുക. ഏക്കറിന് അഞ്ചുകോടി രൂപ ഒറ്റത്തവണ പാട്ടത്തുകയായിരിക്കും. പദ്ധതി 20,000 പേ൪ക്ക് നേരിട്ടും 25,000 പേ൪ക്ക് പരോക്ഷമായും തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.