മനോജ് വധം: സി.പി.എം ഏരിയ സെക്രട്ടറിക്ക് നോട്ടീസ്

കണ്ണൂ൪: കതിരൂരിൽ ആ൪.എസ്.എസ് നേതാവ് മനോജ് കൊല്ലപ്പെട്ട കേസിൽ സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി ധനഞ്ജയന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നോട്ടീസ് നൽകി. കൊലപാതകം സംബന്ധിച്ച വിവരം ശേഖരിക്കാൻ തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം 20ഓളം സി.പി.എം പ്രവ൪ത്തക൪ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കതിരൂ൪ ലോകൽ കമ്മിറ്റി അംഗം രാമചന്ദ്രനും നോട്ടീസ് ലഭിച്ചതിൽ ഉൾപ്പെടും. അതേസമയം സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന് അന്വേഷണസംഘം നോട്ടീസ് നൽകിയെന്ന പ്രചാരണം ശരിയ െല്ലന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം ഒന്നിനാണ് കണ്ണൂ൪ കതിരൂരിൽ ആ൪.എസ് നേതാവ് മനോജ് വെട്ടേറ്റ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.