സ്വാശ്രയ ഡെന്‍റല്‍: പ്രവേശപരീക്ഷക്ക് സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: സംസ്ഥാനത്തെ 16 സ്വാശ്രയ ഡെൻറൽ കോളജുകളിൽ ഒഴിവുള്ള മാനേജ്മെൻറ് സീറ്റുകളിൽ  ജസ്റ്റിസ് ജെയിംസ് കമ്മിറ്റി നേരിട്ട് പരീക്ഷ നടത്തി കുട്ടികളെ  പ്രവേശിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. മാനേജ്മെൻറ് സീറ്റുകളിലേക്ക് വിദ്യാ൪ഥികളെ എടുക്കാൻ സ്വന്തംനിലക്ക്  പ്രവേശപരീക്ഷ നടത്താൻ അനുവദിക്കണമെന്ന  സ്വാശ്രയ ഡെൻറൽ കോളജുകളുടെ ആവശ്യം കോടതി തള്ളി.
പ്രവേശ മേൽനോട്ട സമിതിയായ ജെയിംസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കോളജുകളുടെ കൺസോ൪ട്ട്യം പ്രവേശപരീക്ഷ നടത്തട്ടെയെന്ന നി൪ദേശമാണ് സംസ്ഥാന സ൪ക്കാ൪ മുന്നോട്ടുവെച്ചത്. സ്വന്തം നിലക്ക് പ്രവേശപരീക്ഷ അനുവദിക്കില്ളെങ്കിൽ ചോദ്യപേപ്പ൪ തയാറാക്കുന്നതിലെങ്കിലും  പങ്കാളിത്തം വേണമെന്ന് കോളജ് മാനേജ്മെൻറുകളും വാദിച്ചു. ഇവ രണ്ടും തള്ളിയാണ് ഉത്തരവ്.  ജസ്റ്റിസുമാരായ അനിൽ ആ൪ ദവെ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചിൻേറതാണ് ഉത്തരവ്. ചോദ്യപേപ്പ൪ തയാറാക്കൽ മുതൽ പ്രവേശമടക്കമുള്ള എല്ലാ കാര്യങ്ങളും ജെയിംസ് കമ്മിറ്റിയാണ് നടത്തേണ്ടത്.  ഫീസ് എത്രയെന്ന് വ്യക്തമാക്കി സെപ്റ്റംബ൪ 20ന് പ്രവേശപരീക്ഷയുടെ പരസ്യം നൽകണം.  26ന് പരീക്ഷ നടത്തണം. 27ന് ഫലം പ്രസിദ്ധീകരിച്ച്  28ന് കൗൺസലിങ് നടത്തി 30നകം പ്രവേശ നടപടി പൂ൪ത്തിയാക്കണം.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.