മദ്യനയം വന്‍കിടക്കാരെ സഹായിക്കാനെന്ന് ബാറുടമകള്‍

കൊച്ചി: മദ്യനയത്തിൽ സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിനെതിരെ ബാറുടമകൾ ഹൈകോടതിയിൽ എതി൪സത്യവാങ്മൂലം നൽകി. മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വൻകിടക്കാരെയും സഹായിക്കാനാണെന്ന് ബാറുടമകൾ വാദിച്ചു.
ബാറുകൾ അടച്ചുപൂട്ടുകയാണെങ്കിൽ സംസ്ഥാനത്തെ ബിവറേജസ് ഒൗട്ട് ലെറ്റുകളും അടച്ചുപൂട്ടണം. 60 ശതമാനം ബാറുകൾ അടച്ചുപൂട്ടിയപ്പോൾ ആനുപാതികമായി ബിവറേജ് ഒൗട്ട് ലെറ്റുകളും പൂട്ടണമെന്നും ബാറുടമകൾ ആവശ്യപ്പെട്ടു. മദ്യനയത്തിൻെറ സാധുത കോടതിക്ക് പരിശോധിക്കാമെന്നും ബാറുടമകൾ കോടതിയെ അറിയിച്ചു.
മദ്യനയം ഭരണഘടനാ വിരുദ്ധമല്ളെന്നും മദ്യവിൽപന മൗലിക അവകാശമല്ളെന്നും കഴിഞ്ഞ ദിവസം സ൪ക്കാ൪ ഹൈകോടതിയിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പഞ്ച നക്ഷത്ര ബാറുകൾ ഒഴികെയുള്ളവ പൂട്ടിയതിനെതിരെ ബാറുടമകൾ സമ൪പ്പിച്ച ഹരജി ഹൈകോടതി നാളെ പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.