റോബിന്‍ദാസ് വധം: പ്രതികള്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

മലയിന്‍കീഴ്: ചൂഴാറ്റുകോട്ട തങ്കുട്ടന്‍ എന്ന റോബിന്‍ദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ മൂന്നരവര്‍ഷത്തിനുശേഷം പിടിയില്‍. 2011 ഫെബ്രുവരിയില്‍ ചൂഴാറ്റുകോട്ടയില്‍ വെച്ചാണ് കൊല നടന്നത്. നെടുമങ്ങാട് ഡിവൈ.എസ്.പി വൈ.ആര്‍. റസ്റ്റത്തിന്‍െറ മേല്‍നോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്. രാജാജി നഗര്‍ ടി.സി 26/20ല്‍ ഉണ്ട മുരുകന്‍ എന്ന മുരുകന്‍ (35), കഠിനംകുളം ചിറ്റാറ്റുമുക്ക് വിന്‍സന്‍റ് സ്കൂളിന് സമീപം പ്രവീണ്‍ ഹൗസില്‍ സിബു (29) എന്നിവരാണ് പിടിയിലായത്. നേരത്തേ കേസില്‍ പ്രതിചേര്‍ത്തിരുന്ന നാലുപേര്‍ യഥാര്‍ഥപ്രതികളായിരുന്നില്ല. ഇവര്‍ വിവിധ ഘട്ടങ്ങളിലായി മരണപ്പെടുകയും ചെയ്തു. ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയാണ് തങ്കുട്ടന്‍െറ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മലയിന്‍കീഴ് എസ്.ഐ റിയാസ്രാജ, ഡിവൈ.എസ്.പി ഓഫിസിലെ സീനിയര്‍ സി.പി.ഒമാരായ വിനോദ്, ഷിബു, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയവരെ പിടികൂടുമെന്നും ഡിവൈ.എസ്.പി റസ്റ്റം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.