മുഖ്യമന്ത്രിക്കെതിരെ എം.വി. ജയരാജന്‍െറ ‘പരനാറി’ പ്രയോഗം വിവാദമായി

കാസ൪കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ‘പരനാറി’യാണെന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻെറ പ്രസ്താവന വിവാദമായി. കഴിഞ്ഞ ദിവസം ഉദുമയിൽ നടന്ന രക്തസാക്ഷി അനുസ്മരണ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയെ എം.വി. ജയരാജൻ ‘പരനാറി’യെന്ന് വിശേഷിപ്പിച്ചത്. ഇതിൻെറ പേരിൽ എത്രകാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ‘ഉമ്മൻ ചാണ്ടിയെ നാറിയെന്ന് വിളിച്ചാൽ ഇവിടെ കൂടിയിരിക്കുന്ന ജനം എന്നോട് ദേഷ്യപ്പെടും. അതിനാൽ പരനാറിയെന്ന് വിളിക്കുന്നു. ഐക്യകേരള പിറവിക്ക് ശേഷമുള്ള അഞ്ചര പതിറ്റാണ്ട് കാലം കേരളം ഭരിച്ചവരിൽ ഉമ്മൻ ചാണ്ടിയെ പോലെ പരനാറി വേറെയുണ്ടോ? ഇതുപോലൊരു ജനവിരുദ്ധൻ, ഇതുപോലൊരു കൊള്ളരുതാത്ത മുഖ്യമന്ത്രി ഈ നാട്ടിൽ വേറെയുണ്ടോ?. ജനങ്ങൾ കരിങ്കാലിയെന്ന് വിളിച്ച കരുണാകരന് പോലും ഉമ്മൻ ചാണ്ടിയേക്കാൾ മാന്യതയുണ്ടായിരുന്നു. ടൈറ്റാനിയം, പാമോയിൽ, സോളാ൪ കേസ്, സലീംരാജ് ഭൂമി തട്ടിപ്പ് കേസുകളിലെല്ലാം ഉമ്മൻ ചാണ്ടിയെക്കുറിച്ച് വിവിധ കോടതികൾ നടത്തിയ പരാമ൪ശങ്ങൾ അദ്ദേഹത്തിന് അലങ്കാരമാണോ’ എന്നിങ്ങനെയായിരുന്നു പ്രസംഗത്തിലെ പരാമ൪ശങ്ങൾ.
കഴിഞ്ഞ വ൪ഷം ഓണനാളിൽ കൊല്ലപ്പെട്ട സി.പി.എം പ്രവ൪ത്തകൻ എം.ബി. ബാലകൃഷ്ണൻെറ ഒന്നാം ചരമവാ൪ഷിക ദിനത്തിൽ ഉദുമ മാങ്ങാട് ജങ്ഷനിൽ നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ. പൊതുസ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നതിനെതിരെ വിധി പറഞ്ഞ ഹൈകോടതി ജഡ്ജിയെ ‘ശുംഭൻ’ എന്ന് വിളിച്ച സംഭവത്തിൽ നേരത്തെ ജയരാജനെതിരെ കേസെടുത്തിരുന്നു.
ഈ സംഭവത്തിൽ കോടതിയോട് മാപ്പ് പറഞ്ഞാണ് രക്ഷപ്പെട്ടത്.
മുഖ്യമന്ത്രിക്കെതിരായ ‘പരനാറി’ പ്രയോഗം വിവാദമായതോടെ തൻെറ വാക്കോ നോക്കോ മൂലം ആ൪ക്കെങ്കിലും വേദനയുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിൽ ചേക്കേറി കൊല്ലം മണ്ഡലത്തിൽ മത്സരിച്ച ആ൪.എസ്.പി നേതാവും മുൻ മന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രനെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ‘പരനാറി’യെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
കൊല്ലത്ത് പി.ബി അംഗം എം.എ. ബേബിയുടെ പരാജയത്തിന് വരെ ഈ പദപ്രയോഗം കാരണമായതായി സി.പി.എമ്മിൽ വിലയിരുത്തലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.