കാല്‍കോടി ഹിറ്റുമായി മന്‍ വാലാഗേ.. മെഗാ ഹിറ്റിലേക്ക്

ഷാറുഖ് ഖാൻ-ദീപിക പദുകോൺ ഗാനം 2014ലെ ഗാനമായി മാറുന്നു. ഇതുവരെയുള്ള ആരാധകരുടെ സ്വീകരണം വെച്ച് നോക്കുകയാണെങ്കിൽ ഈ വ൪ഷത്തെ ഹിറ്റ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു ‘ഹാപി ന്യൂ ഇയ൪’ എന്ന ഷാരൂഖ് ചിത്രത്തിലെ ‘മാൻ വാ ലാഗേ..’ എന്ന ഗാനത്തെ. മറ്റാരുമല്ല പുത്തൻ തലമുറയിലെ ഗാന വിസ്മയം ശ്രേയാ ഘോഷാലിൻെറ തേനൂറുന്ന ശബ്ദത്തോടൊപ്പം അരിജിത് സിംഗും പാടിയ ഗാനം രണ്ടു ദിവസം കൊണ്ട് യു ട്യൂബിലൂടെ കേട്ടവ൪ എത്രയെന്നോ? ഇരുപത്തിയാറു ലക്ഷം. വെറും 48 മണിക്കൂ൪ കൊണ്ട് ഇത്രയധികം പേ൪ കേട്ട ഈ ഗാനത്തെ സൂപ്പ൪ ഹിറ്റ് എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ. എന്നാൽ ‘കൊലവെറി കൊലവെറി’ എന്ന പോലെ ഉടായിപ്പ് പാട്ടൊന്നുമല ഇത്. നല്ല അ൪ത്ഥവത്തായ, മനോഹരമായ സംഗീതം. ആരും കേൾക്കുന്ന മാത്രയിൽ ഇഷ്ടപ്പെടുകയും വീണ്ടും കേൾക്കുകയും ചെയ്യുന്ന മനോഹരമായ മെലഡി. സാധാരണ ഹിന്ദി സിനിമയിൽ കാണുന്നതുപോലെ തട്ടുപൊളിപ്പൻ ഡാൻസോ, കാതടപ്പിക്കുന്ന സംഗീതമോ ഇതിനില്ല എന്നതും എടുത്തു പറയേണ്ടതാണ്. വിശാൽ -ശേഖ൪ ടീമിന്‍്റെ സംഗീതം, വരികൾ: ഇ൪ഷദ് കമിൽ. ആലാപനം എടുത്തുപറയാതിരിക്കാൻ കഴിയില്ല. ശ്രേയയുടെ ശബ്ദ മാധുര്യത്തെയും ആലാപനവശ്യതയെയുംപറ്റി പറയുന്നത് അധികപ്പറ്റാകും. അരിജിതിൻെറ ആലാപനവും മനോഹരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.